0%

Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]

Author : Kambikathakal Read All Parts 11.7K

പിന്നിൽ കയറി ഇരുന്നു. ആ കാർ അവനെയും കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്കും അവിടെ നിന്ന് ട്രെയ്നിൽ ബീഹാറിലേക്കും അവനെയും കൊണ്ട് പോയി. ബീഹാറിൽ എത്തിയ അവനെ വിലങ്ങു വച്ച് അവിടുത്തെ പോലീസ് ജീപ്പിൽ അവനെ കയ്യറ്റി യാത്ര തുടങ്ങി.അന്ന് ഉപേക്ഷിച്ചു പോയ സ്വന്തം നാടിനെ അവൻ വീണ്ടും കണ്ട് കൊണ്ടിരുന്നു. ആരെ പേടിച്ചിട്ടാണോ അന്ന് നാടുവിട്ടത് അവസാനം അവരുടെ കൈയിൽ തന്നെ എത്തിപെട്ടു. അവർ അവനെയും കൊണ്ട് വലിയ ഒരു മല കയറി കൊണ്ടിരുന്നു. അവസാനം മലക്ക് മുകളിൽ എത്തിയപ്പോൾ അവർ വണ്ടി തുറന്ന് പുറത്തേക്കിറങ്ങി മലയുടെ അറ്റത്തായി അവനെ മുട്ടി കുത്തി ഇരുത്തി. അവർ പിന്നോട്ട് നടന്നു. ദൂരെ അസ്തമയ സൂര്യൻ മലയിടുക്കിലേക്ക് താഴ്ന്നു കൊണ്ടിരിക്കുന്നു. ജയ്പാലിന്റെ കണ്ണുകളെ സൂര്യന്റെ രശ്മികൾ തിളക്കികൊണ്ടിരുന്നു. പക്ഷെ ജയ്പാലിന്റെ ഉള്ളിൽ അപ്പോൾ അമ്മയുടെയും ദിവ്യയുടെയും ഓർമകളായിരുന്നു.ഈ ലോകത്ത് താൻ സ്നേഹിച്ച രണ്ടേ രണ്ടു പേർ പക്ഷെ മുഴുവിപ്പിക്കാതെ പകുതി സ്നേഹം മാത്രം തന്ന് പിരിഞ്ഞു പോയവർ.വേഗം ആ മലയിടുക്കിലേക്ക് ഒളിക്കാൻ പോകുന്ന അസ്തമയ സൂര്യനോട്‌ ജയ്പാൽ ഒച്ച വച്ചു ചോദിച്ചു

"എന്തിനായിരുന്നു ഈ ജീവിതം"

ട്ടേ........ എന്നൊരു ഒച്ചയും തലയുടെ പിന്നിൽ എന്തോ വന്ന് പതിക്കുന്നതും മാത്രമേ അവൻ അറിഞ്ഞുള്ളു. അവന്റെ ഓർമ്മകൾ നഷ്ടപെട്ടു.ചലിപ്പിക്കാൻ കഴിയാതെ ശരീരം ചെരിഞ്ഞു മണ്ണിലേക്ക് പതിച്ചു.പിൻ തലയിൽ നിന്ന് ചോര വാർന്നൊഴുകി അത് മണ്ണിലോട്ട് ഇറ്റിറ്റായി വീണ് കൊണ്ടിരുന്നു.ധൃതിയിൽ അസ്തമിച്ചു കൊണ്ടിരുന്ന ആ തീ ഗോളത്തെ നോക്കി കൊണ്ട് തന്നെ അവന്റെ കണ്ണുകൾ അടഞ്ഞു.വിലങ്ങ് അഴിച്ച ശേഷം അവന്റെ മൃതശരീരത്തെ തൂക്കി എടുത്ത്

💬 Comments

View all comments