0%

Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]

Author : Kambikathakal Read All Parts 11.6K

പിറ്റേന്ന് അവൾ കുട്ടിയുടെ കരച്ചിൽ കേട്ടു കൊണ്ടാണ് എണീറ്റത്. അവൾ ആദ്യം തന്നെ തന്റെ ഭർത്താവിനെ ആണ് അന്വേഷിച്ചത്.

വീടിനുള്ളിൽ എവിടെയും കാണാനില്ല പുറത്ത് ചുറ്റും നടന്നു നോക്കി കാണാനില്ല ഒച്ച വച്ചു വിളിച്ചു നോക്കി മറുപടി ഇല്ല.അങ്ങനെ തന്നെ ഉപേക്ഷിച്ചു പോയന്ന് കരുതി വീടിന് പുറത്ത് വീടിന്റെ ഭിത്തിയോട് ചേർന്ന് അവൾ കുമ്പിട്ട് ഇരുന്ന് കരയുബോൾ ആയിരുന്നു നിലത്ത് തൂങ്ങി ആടുന്ന ഒരു നിഴൽ കണ്ടത് പെട്ടന്ന് മുകളിലേക്ക് നോക്കിയപ്പോൾ ഉദയ സൂര്യന്റെ തീഷ്ണമായ പ്രകാശത്തിന് ഇടയിൽ കൂടി അവൾ കണ്ണ് ചുളുക്കി നോക്കിയപ്പോൾ അവൾ കണ്ടത് അടുത്തുള്ള മരത്തിന്റെ ചില്ലയിൽ തൂങ്ങിയാടുന്ന തന്റെ ഭർത്താവിനെ ആണ്.ആ തൂങ്ങിയാടുന്ന മൃതശരീരത്തെ നോക്കി അവൾ അവിടെ തന്നെ ഇരുന്നു.ചൂട് സഹിക്കാൻ കഴിയാതെ അവളുടെ ശരീരം വിയർത്തു കരയുന്നുണ്ടായിരുന്നു.അവൾക്ക് ആ ചൂട് ദൈവം തരുന്ന ശിക്ഷ എന്ന പോലെ അനുഭവിച്ചു കൊണ്ടിരുന്നു.കുറച്ചു സമയങ്ങൾക്ക് ശേഷം നാട്ടുകാർ ഒത്തുകൂടി ആ ചില്ലയിൽ നിന്ന് ജീവൻ പോയ ആ ശരീരത്തെ താഴെ ഇറക്കി.കർമങ്ങൾ ചെയ്തു തുടങ്ങി.കർമം ചെയ്യുമ്പോഴും അവൾ അനങ്ങിയില്ല. ആളുകൾ അവളെ ചതിയത്തി എന്നും വേശ്യ എന്നും അവളെ കുറ്റപ്പെടുത്തിയപ്പോഴും അവൾ അനങ്ങിയില്ല.സമയം മുന്നോട്ട് ചലിച്ചു കൊണ്ടിരുന്നു സൂര്യൻ പടിഞ്ഞാറോട്ടെടുത്ത് ആകാശത്തെ പരമാവതി ചുവപ്പിച്ചു ആ പ്രകാശ രശ്മികൾ വന്ന് പതിച്ചത്

സഹദേവ് മരിക്കാൻ ഉപയോഗിച്ച തുണിയിൽ ആയിരുന്നു അതങ്ങ് പാമ്പ് പോലെ അവൾക്ക് മുൻപിൽ ചുരുണ്ടു കിടന്നു.മണിക്കൂറുകളോളം തപസ്സ് ചെയ്ത ശേഷം അവൾ എഴുന്നേറ്റ് മണ്ണിൽ ചുരുണ്ടു കിടക്കുന്ന തുണി എടുത്ത് മണപ്പിച്ചു നോക്കി അതിൽ തന്റെ പ്രിയന്റെ

💬 Comments

View all comments