0%

Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]

Author : Kambikathakal Read All Parts 11.5K

സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവളുടെ കണ്ണ് പോയി പതിച്ചത് ബെഡ്റൂമിന്റെ ഭിത്തിൽ തൂക്കിയിട്ടിരിക്കുന്ന അവരുടെ കല്യാണ ഫോട്ടോയിൽ ആയിരുന്നു.പത്തു വർഷങ്ങൾക്ക് മുൻപായിരുന്നു ദിവ്യയുടെയും രമേശിന്റെയും കല്യാണം കഴിഞ്ഞിട്ട്.

പിന്നീട് ഒരു മകന് അവർ ജന്മം നൽകി.അവൻ ഇപ്പോൾ നാലിൽ പഠിക്കുന്നു.ദിവ്യ അടുത്തുള്ള ഗവണ്മെന്റ് സ്കൂളിലെ ടീച്ചർ ആയതുകൊണ്ട് തന്നെ മകനെയും അവിടെ തന്നെ ചേർത്തു.നാല് വർഷങ്ങൾക്ക് മുൻപാണ് ഈ സ്കൂളിൽ ദിവ്യക്ക് പോസ്റ്റിങ്ങ്‌ കിട്ടുന്നത്. അപ്പോൾ തന്നെ അടുത്ത ജില്ലയിൽ താമസിച്ചിരുന്ന അവർ ഇങ്ങോട്ട് വന്ന് ഒരു വീട് വാടകക്ക് എടുത്തു.ഭർത്താവ് രമേശിന് തൊട്ടടുത്തല്ലെങ്കിലും കുറച്ച് അകലെയായി ഒരു ഫിനാൻസ് കമ്പനിയിൽ ജോലി ശരിയായി.നാല് വർഷമായി ഈ വാടകവീട്ടിലാണ് താമസമെങ്കിലും കഴിഞ്ഞ ആഴ്ച്ച ഈ വീടിന്റെ ഹൗസ് ഓണർ ഈ വീട് വിറ്റു.പുതിയ ഹൗസ് ഓണറിന്റെ കുടുംബത്തിന് ഈ വീട് പുതുക്കി പണിത് താമസിക്കണം എന്നുള്ളത് കൊണ്ട് പുതിയ വാടകവീട് കണ്ടെത്തേണ്ട സ്ഥിതിയായി.ദിവ്യ ഫോട്ടോയിൽ നോക്കി ഓരോന്ന് ആലോചിച്ച് എപ്പോഴോ മയങ്ങി.

പിറ്റേന്ന് രാവിലെ ക്ലോക്കിന്റെ അലാറം കേട്ടാണ് ദിവ്യ എണീറ്റത്‌. അപ്പുറത്ത് പോത്ത് പോലെ കിടന്നുറങ്ങുന്ന തന്റെ ഭർത്താവിനെ നോക്കി പിറുപിറുത്ത് കൊണ്ട് അവൾ കിടക്കയിൽ നിന്ന് മൂടി കെട്ടി എഴുന്നേറ്റു.

"കൂർക്കം വലിച്ചു കിടന്നുറങ്ങുന്ന കണ്ടില്ലേ.. എന്ത് സുഖാ.. ഇങ്ങേർക്ക്. സമയം അഞ്ചേ ആയിട്ടുള്ളു എനിക്കും ഇതുപോലെ ഉറങ്ങണെന്നുണ്ട് പക്ഷെ വീട്ടിലെ പണി എല്ലാം ഒറ്റക്ക് തീർക്കണ്ടേ.... ഒന്നും സഹായിക്ക പോലും ഇല്ല കെട്ടിയോനാണത്രേ....ഒരു ജോലിക്കാരത്തിയെ വക്കാൻ പറഞ്ഞിട്ട് നാളെത്ത്രയായി."

അവൾ മനസ്സിനുള്ളിൽ പ്രേതിഷേധിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി പാത്രത്തിൽ അരി ഇട്ട് അടുപ്പത്തു

💬 Comments

View all comments