Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
തലയിൽ നിന്ന് വന്ന വേദനയെക്കാൾ മനസ്സിനുള്ളിലെ വേദനയായിരുന്നു അവന് സഹിക്കാൻ കഴിയാതിരുന്നത്. മുകളിലെ മുറിയിൽ പോയി കസേരയിൽ മുഖത്തിന് കൈ കൊടുത്ത് താഴെ നോക്കി അവൻ ഇരുന്നു.
ദിവ്യയിൽ നിന്ന് അടികിട്ടിയ ജയ്പാൽ തെറിച്ചു വാതിലിൽ തല അടിച്ചു വീണു. ദിവ്യ പെട്ടന്ന് തന്നെ അവിടെ നിന്ന് നീങ്ങി മുൻപിലേക്ക് നടന്ന് പൂരം കണ്ടോണ്ടിരുന്ന ആൾക്കൂട്ടത്തിൽ എത്തി.മിനിറ്റുകൾ കുറച്ചു കടന്നു പോയി.ദിവ്യയുടെ ഉള്ളൊന്ന് വിങ്ങാൻ തുടങ്ങി
"ജയ്പാലിന്റെ തല പൊട്ടിയിട്ടുണ്ടാവുമോ നന്നായി വേദനിച്ചു കാണില്ലേ...?"
ചെണ്ടമേളത്തിനൊപ്പം ദിവ്യയുടെ ഉള്ളിൽ ആശങ്ക നിറഞ്ഞു.ദിവ്യ പതിയെ അവിടെ നിന്ന് നടന്ന് അടുക്കള വാതിൽ വഴി ഉള്ളിലേക്ക് കയറി അവിടെ ഒന്നും ജയ്പാലിനെ കാണാനില്ല.അവന്റെ തല ഇടിച്ച വാതിലിൽ നോക്കി ചോരയൊന്നും കാണാത്തത് അവൾക്ക് അശോസമായി. അപ്പോൾ തന്നെ ദിവ്യ അവന്റെ മുറിയിലേക്ക് പടികൾ കയറി നടന്നു.മുകളിലെ ബാൽക്കണ്ണിയിലൂടെ അവന്റെ മുറിയിലേക്ക് പൂരത്തിന്റെ മേളം കേട്ട് നടന്നപ്പോൾ ദിവ്യ മനസ്സ് വിങ്ങി പൊട്ടുന്നുണ്ടായിരുന്നു. എത്രയും പെട്ടന്ന് അവനെ കാണണം അവനെ ആശ്യോസിപ്പണം.എന്ന് മാത്രമേ ദിവ്യയുടെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നുള്ളു.വാതിൽ കടന്ന് മുറിക്ക് ഉള്ളിലേക്ക് ദിവ്യ കടന്നപ്പോൾ ജയ്പാൽ താടിക്ക് കൈ വച്ച് കസേരയിൽ താഴെ നോക്കി ഇരിക്കുന്നു.കുറ്റബോധം കാരണം ദിവ്യക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്റെ പറയണം എന്നറിയാതെ ദിവ്യ ജയ്പാലിന് അടുത്തായി നിന്നു.തന്റെ ദിവ്യ ചേച്ചിയുടെ സാമീപ്യം മുൻപേ ജയ്പാൽ മനസ്സിലാക്കിയിരുന്നു. പക്ഷെ ഉള്ളിൽ പിണക്കം അഭിനയിച്ച് ദിവ്യയെ നോക്കാതെ കുനിഞ്ഞ് താഴെ നോക്കി ഇരുന്നു. പെട്ടന്ന് ഒരു കൈ അവന്റെ തലയിൽ പതിച്ചു.മൃദുലമായ കൈപത്തിയിലെ ഇളം തണുപ്പ് അവന് അനുഭവിച്ചറിയാൻ കഴിഞ്ഞിരുന്നു. അവന്റെ നെറ്റിയിൽ മുഴചിരിക്കുന്ന മുഴയിൽ ദിവ്യയുടെ വിരലുകൾ കൊണ്ടു.ദിവ്യയുടെ കണ്ണുകളിൽ നിന്ന് കണ്ണീർ തുള്ളികൾ വാർന്നൊഴുകി അത് ജയ്പാലിന്റെ തലയിൽ വീണു പതിച്ചു കൊണ്ടിരുന്നു.അതികം വൈകാതെ അവൻ തല പൊന്തിച്ച് ദിവ്യയുടെ മുഖത്തേക്ക് നോക്കി ചുവന്നിരിക്കുന്ന തന്റെ ചേച്ചിയുടെ കൺ മഷിയെഴുതിരിക്കുന്ന കണ്ണുളിൽ നിന്ന് അശ്രുക്കൾ പൊഴിയുന്നുണ്ട്.ഉടനെ തന്നെ ജയ്പാൽ കസേരയിൽ നിന്ന് എഴുന്നേറ്റ് ദിവ്യയുടെ ആഭിമുഖമായി നിന്നു ജയ്പാലിന്റെ കണ്ണുകളിലെ തീവ്രത നോക്കി നിൽക്കാൻ കഴിയാതെ ദിവ്യ
💬 Comments
View all comments