Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
ശില പോലെ അനങ്ങാതെ ഇരുന്നു.
"ഇതെന്റെ കുഞ്ഞല്ലേ...."
ദിവ്യ തിരിഞ്ഞു നോക്കിയപ്പോൾ ജയ്പാൽ പിന്നിൽ നിൽക്കുന്നു പക്ഷെ ദിവ്യ ഒരു മറുപടിയും പറഞ്ഞില്ല..
"ദിവ്യ ചേച്ചീ... നമുക്ക് ജീവിക്കണ്ടെ... ചേച്ചി വാ... നമുക്ക് എവിടെങ്കിലും പോയി ജീവിക്കാം"
പെട്ടെന്ന് ഒന്ന് ഞെട്ടി ദിവ്യ തിരിഞ്ഞു നോക്കി
"നിനക്കെന്താ പ്രാന്തണോ...? ജീവിക്കണം എന്ന് പോലും നിന്റെ ഒപ്പം ഞാൻ എങ്ങനെ ജീവിക്കും അതും എന്റെ കുടുബത്തെ ഉപേക്ഷിച്ച്"
"അപ്പോ ചേച്ചിക്ക് എന്നെ ഇഷ്ടമായിരുന്നില്ലേ."
"നീ ഒന്ന് പോയിത്തരോ...ജയാ എന്റെ സമാധാനം മൊത്തം പോയി "
"അതിനു ഞാൻ മാത്രം അല്ലല്ലോ ഉത്തരവാതി.. ചേച്ചിയും കൂടി ഇല്ലേ..ചേച്ചീനെ എനിക്ക് വേണം എനിക്ക് എന്റേത് എന്ന് പറയാൻ ഇപ്പോ ചേച്ചി മാത്രേ ഉള്ളൂ. നമുക്ക് എവിടെങ്കിലും പോയി ജീവിക്കാം "
പെട്ടെന്ന് ദിവ്യ ജയ്പാലിന്റെ അടുത്ത് ചെന്ന് അവന്റെ കാൽക്കൽ വീണു
"ഞാൻ നിന്റെ കാല് പിടിക്കാം ജയാ...എന്റെ ജീവിതം നീ നശിപ്പിക്കരുത്.എന്നെ നീ മറക്കണം "
ദിവ്യയുടെ കണ്ണ്നീർ തുള്ളികൾ അവന്റെ പാദങ്ങളിൽ വീണു കൊണ്ടിരുന്നു. കുറച്ചു നേരം ഒന്നും മിണ്ടാതെ ഒരു പ്രതിമ പോലെ നിന്ന ജയ്പാൽ എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ അവന്റെ റൂമിലോട്ടു പോയി കുറച്ചു നേരം കഴിഞ്ഞു തിരിച്ചു വന്ന ജയ്പാലിന്റെ കൈയിൽ ഒരു ഹാൻഡ്ബാഗും ഉണ്ടായിരുന്നു.
"ഞാൻ പോവാണ് "
എന്ന് മാത്രം പറഞ്ഞ് അവൻ ആ വീടിന്റ പടി ഇറങ്ങി. അവൻ നടന്ന് ഗേറ്റ് കടന്നു പോകുന്നത് ദിവ്യ നോക്കി ഇരുന്നു. അവനെ തടയാനോ എന്തിന് അതിന്റെ പേരിൽ ഒരു തുള്ളി കണ്ണ് നീർ തുള്ളി പോലും ദിവ്യ ഒഴുക്കിയില്ല.പിന്നീട് കുറച്ചു കഴിഞ്ഞ് രമേശ് വന്ന് അവനെ അന്വേഷിച്ചെങ്കിലും നാട്ടിൽ ആരോ മരിച്ചതു കൊണ്ട് നാട്ടിലേക്ക് പോയെന്ന് നുണ പറഞ്ഞ് ദിവ്യ അതിൽ നിന്നും രക്ഷപെട്ടു.മാസങ്ങൾക്ക് ശേഷം ദിവ്യ ഒരു പെൺ കുഞ്ഞിന് ജന്മം നൽകി ദിവ്യയെ പോലെ ചായ ഉള്ള ആ കുഞ്ഞിന്റെ പ്രിത്രിത്വത്തിൽ ആരും സംശയം പറഞ്ഞതുമില്ല.അവൾ ദിവ്യയുടെയും രമേശിന്റെയും മകളായി വളർന്നു. പിന്നീട് തിരിച്ചു വരാതിരുന്ന ജയ്പാലിനെ ആരും അന്വേഷിച്ചതുമില്ല.ഒരിക്കലും
💬 Comments
View all comments