0%

Chapter Title : അവൾ അനുപമ 2 [രുദ്രാ]

Author : Kambikathakal Read All Parts 682

ഞാൻ അവളുടെ കൈ പിടിച്ചു.. അടുത്തുള്ള ടീ ഷോപ്പിലേക്ക് കയറി...  ഓരോ ചായയും സ്നാക്സ് ഉം ഓർഡർ ചെയ്തു... ഞാൻ അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു...

അവൾ...എന്നെ നോക്കി...  ഞാൻ എന്തെ എന്ന് പുരികം കൊണ്ട് ചോദിച്ചപ്പോൾ..

ഉം....ഉം..  ഒന്നും ഇല്ല... എന്ന് പറഞ്ഞു അവൾ തലയട്ടി...

നിനക്ക് ഇഷ്ടം ആയോ... വാങ്ങിയ ആഭരണങ്ങൾ എല്ലാം....?

ഒത്തിരി കാശ് ആയില്ലേ...? എന്തിനാ അതൊക്കെ വാങ്ങിയത്...

അതോ..  പെണ്ണിന് പൊന്ന് ഒരു അഴക ല്ലേ...... നിന്റെ ഒഴിഞ്ഞ കയ്യും കാലും കണ്ടപ്പോൾ വാങ്ങണം എന്ന് തോന്നി..... ഇഷ്ടം ആയില്ലേ...?

ഉം.....ചായ കഴിച്ചു വീട്ടിൽ എത്തിയതും അവൾ സാധനങ്ങളും ആയി അമ്മയുടെ അടുത്ത്  എത്തിയിട്ടുണ്ട്... അമ്മക്ക് എല്ലാം കാണിച്ചു കൊടുക്കുന്നുണ്ട്...

ആ..... ഹാ.... ഇതൊക്ക വാങ്ങിയോ...?

അപ്പോഴേക്കും ഞാൻ അവരുടെ അടുത്ത് എത്തിയിരുന്നു.....അമ്മ അതും പറഞ്ഞു എന്നെ ഒന്ന് നോക്കി

നിന്റെ ഒഴിഞ്ഞ കയ്യും കാലും കണ്ടപ്പോൾ ഞാൻ ഇന്ന് രവിയേട്ടനോട് പറയാൻ ഇരുന്നതാ.....

എന്റെ കുറച്ച് ആഭരണങ്ങൾ ഉണ്ട്.....ഉപയോഗിക്കാതെ ഷെൽഫിൽ വെറുതെ കിടക്കുന്നു....  അത് മോൾക്ക്‌ കൊടുക്കട്ടെ ....? .. നിനക്കു പാകം ആയതു നോക്കി മാറ്റി വാങ്ങിക്കോട്ടെ എന്ന് ചോദിച്ചു സമ്മതം വാങ്ങാൻ ഇരുന്നതാ.... മോളെ......

അപ്പോഴേക്കും അവൻ ഇതൊക്കെ വാങ്ങി വരും എന്ന് ആര് അറിഞ്ഞു...  സാരമില്ല... ഞാൻ ഇന്ന് ഒന്ന് ചോദിച്ചിട്ട് തരാം കേട്ടോ.......

അയ്യോ അതൊന്നും വേണ്ട..... അമ്മേ...

എനിക്ക് ഇതിനോടൊന്നും വലിയ താല്പര്യം ഇല്ല....  കുഞ്ഞു നാൾ മുതലേ ഇങ്ങനെ ആയിരുന്നല്ലോ.... അത് കൊണ്ട് വലിയ ആഗ്രഹങ്ങൾ ഒന്നും ഇല്ലായിരുന്നു... അമ്മ

💬 Comments

View all comments