0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

കൂടെ... ഓഹ്...

രാത്രി രണ്ടുമൂന്നു പ്രാവശ്യം ഞാൻ ഞെട്ടി എണീറ്റ്റു... അവൾ എന്തൊക്കെയോ ഉറക്കത്തിൽ പറയുന്നുണ്ട്... ചിലപ്പോൾ കരയുന്നുണ്ട്.. വിതുമ്പുന്നുണ്ട്... ഒന്നും വ്യക്തം അല്ല...

എനിക്കാണെങ്കിൽ ഉള്ളിൽ ഭയവും ഉണ്ട്... ഓരോ പ്രാവശ്യവും ഞെട്ടി എണീറ്റാൽ ഒരു മണിക്കൂർ ന് അടുത്ത് വരും എനിക്ക് ഉറക്കം കിട്ടാൻ.. സത്യം പറഞ്ഞാൽ.. ഞാൻ അവൾക്കു കാവൽ ഇരിക്കുക ആയിരുന്നു എന്ന് വേണം പറയാൻ...

പുലർച്ചെ എപ്പോളോ ഒന്ന് ഉറങ്ങി...

എന്തോ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്... അടുത്ത് അവളെ കാണാതെ ഞാൻ പേടിച്ച് ചുറ്റും നോക്കി...

അവളെ അടുത്ത് കാണാഞ്ഞതും.... ഞാൻ ചാടി എണീറ്റതും....
അവൾ ബാത്‌റൂമിന്റെ ഡോർ തുറന്നതും ഒരുമിച്ചാണ്...

മുടി തോർത്തി......
കൊണ്ട കിട്ടിയിട്ടുണ്ട്.. ഞാൻ അവളെ നോക്കുന്നത് കണ്ട് അവൾ ചുമര് ചേർന്ന് താഴേക്കു പോകാൻ പോയതും...

ഞാൻ എങ്ങോട്ടാ...?
അത് താഴേക്ക്..... എന്തിനാ താഴേക്ക് പോകുന്നത്.... ഈ നട്ടപ്പാതിരക്ക് ആണോ കുളിക്കുന്നത്... അവിടെ എന്താ കാര്യം... നിനക്ക് ഉറക്കം ഒന്നും ഇല്ലേ...?

അത് സമയം 5.45 കഴിഞ്ഞു... അമ്മ കിച്ചണിൽ ഉണ്ട്... അപ്പോൾ  ആണ് ഞാൻ വാച്ചു നോക്കുന്നത്.. അവൾ വേഗം താഴേക്കു പോയി... ഞാൻ പതുക്കെ... പിന്നാലെ പോയി സ്റ്റൈർ ഇൽ നിന്നു....

താഴെ അമ്മയുടെ സംസാരം കേട്ടു...

ആഹാ കുളി കഴിഞ്ഞു വന്നോ...
നല്ല ചുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ...ദാ അവിടെ പൂജ മുറി ഉണ്ട്... വിളക്ക് വെച്ച് പ്രാർത്ഥിച്ചോ... അമ്മ ചായ ഉണ്ടാക്കാം...

ഹാവൂ....  സമാദാനം ആയി.... രാത്രി നേരാവണ്ണം ഉറങ്ങാത്ത ഞാൻ... ഘാഡമായ ഉറക്കത്തിലേക്ക് വഴുതി വീണു...

💬 Comments

View all comments