Chapter Title : അവൾ അനുപമ [രുദ്രാ]
താഴ്ത്തി തന്നെയാണ് ഇരിക്കുന്നത്
അതെ ഒന്ന് ഇങ്ങോട്ട് നോക്കുമോ..?
അവൾ തല ഉയർത്തിയില്ല...
ഞാൻ വീണ്ടും..... പറഞ്ഞത് കേട്ടില്ലേ...?
എന്റെ സ്വരം മാറിയത് അവൾക്കു മനസിലായി...
അവൾ പേടിയോടെ... എന്നെ നോക്കി....
അതെ നിന്നെ അവിടെ കൊണ്ടാക്കാനോ... വഴിയിൽ ഉപേക്ഷിക്കാനോ അല്ല നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്... എന്റെ കൂടെ എന്റെ ഭാര്യയായി ജീവിക്കാൻ ആണ് അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അങ്ങനെ തന്നെ...
പിന്നെ
നീ വെറുതെ ആലോചിച്ചു കാടു കയറേണ്ടാ...
നാളെ വിവാഹം രജിസ്റ്റർ ചെയ്യും... അതിൽ മാറ്റം ഒന്നും ഇല്ല...
കിടന്നുറങ്ങാൻ നോക്ക്...
അവൾ എന്നെ ഒന്ന് നോക്കി
എന്തോ പറയാൻ വന്നതും... മുഖം ഗൗരവം ഉള്ളത് ആയതു കണ്ട് മിണ്ടാതെ ഇരുന്നു...
ഉം കിടക്കാൻ നോക്ക്... അവൾ പേടിയോടെ എന്നെ ഒന്ന് നോക്കി വേഗം ചുമരിനോട് ചേർന്ന് പുറം തിരിഞ്ഞു കിടന്നു....
ഞാനും എന്തൊക്കെയോ ആലോചിച്ചു മുകളിലേക്കും നോക്കി കിടന്നു....
എത്ര നേരം അങ്ങനെ കിടന്നു അറിയില്ല.. എങ്ങി എങ്ങി കരയുന്ന ശബ്ദം ആണ് ശ്രെദ്ധയിൽ പെട്ടത്...
ഞാൻ അവളെ ഒന്ന് നോക്കി...
Light off ആക്കിയിരുന്നില്ല... തണുക്കുന്നും ഉണ്ട്...
ഞാൻ എണീറ്റു ബ്ലാങ്കറ്റ് എടുത്തു അവളെ പുതപ്പിച്ചു...
അവൾ ഞെട്ടി തിരിഞ്ഞ് എന്നെ നോക്കി...
പിന്നെ....... പുതപ്പിച്ചതാണ്........ എന്ന് മനസിലായപ്പോൾ പുതപ്പുമായി ചുരുണ്ടു വീണ്ടും ചുമരിനോട് ചേർന്ന് കിടന്നു...
എനിക്ക് ചിരി വന്നു... ആ ചുമർ അവിടെ ഉണ്ടായത് നന്നായി... അല്ലങ്കിൽ...?പാവം... കുട്ടി... സഹതാപം തോന്നി ആ കുട്ടിയോട്... ഒരു പരിചയവും ഇല്ലാത്ത വീട്ടിൽ... ഒരു പരിചയവും ഇല്ലാത്ത ആളുടെ
💬 Comments
View all comments