Chapter Title : അവൾ അനുപമ [രുദ്രാ]
ആണ്ടു.....
ഭഗവാനെ.......ഇന്ന് രാത്രി ഇവിടുന്ന് ചെയ്യും എന്നാണോ....?
എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി...
വേലിയിൽ കിടക്കണ പാമ്പിനെ എടുത്തു തോളിൽ വെച്ചോ...?
ഭഗവാനെ...?
ഇനി ഇപ്പോൾ എന്താ ചെയ്യുക... ആകെ ടെൻഷൻ ആയി...
കരച്ചിൽ ഒന്ന് അടങ്ങിയ ശേഷം.... അവൾ ...
പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും ഇല്ല... ആ നരകത്തിൽ നിന്നും എങ്ങനെയെങ്കിലും എന്നെ ഒന്ന് രക്ഷപ്പെടുത്തണേ ഭഗവാനെ എന്ന്...
നിങ്ങളാണ് എന്നെ അവിടുന്ന് രക്ഷപ്പെടുത്തിയത്.... നിങ്ങൾ എനിക്ക് ദൈവത്തിനു തുല്യം ആണ്...
കുടിലിൽ നിന്നും, ഉടുതുണിക്ക് മറു തുണി ഇല്ലാത്ത...... ദാരിദ്രം പിടിച്ച വീട്ടിൽ നിന്നും എന്നെ ഇവിടേയ്ക്ക് കൊണ്ട് വന്നില്ലേ...?
നിങ്ങളുടെയും നിങ്ങളുടെ കുടുംബക്കാരുടെയും മുന്നിൽ ഞാൻ കാരണം ആ അച്ഛനും അമ്മയ്ക്കും നിങ്ങൾക്കും നാണക്കേട് ആയില്ലേ...?
നല്ല ഏതോ വീട്ടിലെ പഠിപ്പും ജോലിയും ഉള്ള കുട്ടിയെ കിട്ടേണ്ടത് ആയിരുന്നില്ല...?
എല്ലാം ഞാൻ കാരണം നഷ്ട്ടപ്പെട്ടില്ലേ...?
അതാണ് ഞാൻ പറഞ്ഞത് ഞാൻ ഒരു ശാപം പിടിച്ച ജന്മ്മം ആണ് എന്ന്...
എന്നെ നിങ്ങൾ നാളെ അവിടെ എന്റെ വീട്ടിൽ കൊണ്ടുപോയി ആക്കിക്കോളൂ..
ഞാൻ പൊയ്ക്കോളാം
ശെടാ... ഇവൾ ആലോചിച്ചു കൂട്ടുകയാണെല്ലോ...?
ഞാൻ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണെല്ലോ ഇവൾ ആലോചിച്ചു കൂട്ടുന്നത്...
ഇനി ഇതും ആലോചിച്ചു കൂട്ടി.. ആർക്കും.... ശല്യം ആകണ്ട... എന്ന് കരുതി രാത്രി ഇവിടെ നിന്നും ഇറങ്ങിപ്പോകുമോ...?
ഞാൻ വീണ്ടും ടെൻഷൻ ആയി...
എന്റെ ഭഗവാനെ..
ഇന്ന് രാത്രി ഉറക്കം ഒഴിച്ച് ഇവൾക്ക് കാവൽ ഇരിക്കേണ്ടി വരുമോ..?
ഞാൻ കുറച്ച് നേരം അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.. തല
💬 Comments
View all comments