Chapter Title : അവൾ അനുപമ [രുദ്രാ]
സത്യത്തിൽ ഞാൻ കുഴങ്ങി....
എങ്ങനെ... നിനക്ക് ഈ വീടും.. സ്ഥലവും അച്ഛനെയും അമ്മയെയും ഓക്കേ ഇഷ്ടം ആയോ....?
അവൾ മുഖത്തു നോക്കാതെ തല കുലുക്കി...
നിനക്ക് വീട്ടിലേക്ക് വിളിക്കണോ..?
അമ്മയെ വിളിക്കണോ...?
അമ്മയുടെ കയ്യിൽ ഫോൺ ഇല്ല...
അനിയന്റെ കയ്യിലും ഇല്ലേ....?
ഇല്ല... എന്ന് പറഞ്ഞതും കണ്ണുകൾ നിറഞ്ഞു വന്നു...
സാരമില്ല... നമുക്ക് നാളെ വഴി ഉണ്ടാക്കാം...
സങ്കടം ആകണ്ടാ കെട്ടോ...
എന്ത് സുന്ദരി കുട്ടിയാടോ... താൻ..
എന്തിനാ അങ്ങനെ ഒക്കെ ചെയ്യാൻ പോയത്....
( കഴിഞ്ഞ കാര്യങ്ങൾ അവളോട് ചോദിക്കരുത് എന്ന് കരുതിയെങ്കിലും അറിയാതെ വായിൽ അത് തന്നെ വന്നു..)
ഈ സൗന്ദര്യമാണ് എന്റെ ശാപം.....
ഞാൻ ഒരു ശാപം പിടിച്ച ജന്മ്മം ആണ്...
അതാണ് ഞാൻ ഇങ്ങനെ അനുഭവിക്കുന്നത്.... ഞാൻ ഒരു ഭാഗ്യദോഷി... ആണ്
അവൾ സ്വയം ശപിച്ചു....വിങ്ങി വിങ്ങി കരഞ്ഞു.... കണ്ണിൽനിന്നും കണ്ണുനീർ ഒഴുകുന്നുണ്ട്....
ഞാൻ ആകെ എന്തോ പോലെ ആയി...
ഛേ..... എന്തിനാണ്..... അത് ചോദിച്ചത് വേണ്ടായിരുന്നു....
നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത് നിനക്ക് ഇഷ്ടം ആയില്ലേ...?
ഞാൻ ചെയ്തത് തെറ്റായിപ്പോയോ...?
നിനക്ക് വീടിലേക്ക് തിരിച്ചു പോകണോ...?
അതോ നിനക്ക് പ്രണയം വല്ലതും ഉണ്ടോ...?
ഞാൻ ആദിയോടെ ചോദിച്ചു....?
അവൾ എന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി...
ഇല്ല... പ്രണയം ഒന്നും ഇല്ല...
ആ വീട്ടിലേക്ക് എനിക്ക് ഇനി പോകണ്ടാ...
ഇന്ന് എന്നെ അവിടെ നിന്നും കൂട്ടികൊണ്ട് വന്നത് കൊണ്ടാണ് ഞാൻ ഇവിടെ ജീവനോടെ ഉള്ളത്... അല്ലങ്കിൽ നാളെ നേരം വെളുക്കുന്നതിന് മുന്നേ....
അവൾ മുഴുമിപ്പിച്ചില്ല...
ഏങ്ങി ഏങ്ങി കരയുന്നുണ്ട്....
ഞാൻ ചിന്തയിൽ
💬 Comments
View all comments