Chapter Title : അവൾ അനുപമ [രുദ്രാ]
കണ്ണുകൾ രണ്ടും ഉന്തി പുറത്ത് വരാൻ തുടങ്ങി....
മോനെ....... രെഞ്ചു..... വേണ്ട.....
അമ്മ ഓടി വന്നു എന്നെ തള്ളി മാറ്റി.....
അയാളുടെ നേരെ കൈ ചൂണ്ടി... ഈ ദിവസം നിനക്ക് ഓർമ്മ വേണം...
അയാൾ. ചുമച്ചു ചുമച്ചു അവിടെ കിടന്നു.. എനിക്ക് കലി അടങ്ങിയില്ല....
ഇനി ഇപ്പോൾ എന്തൊക്കെയാ ഉണ്ടാകുക എന്ന് കണ്ടറിയേണ്ടി വരും...
ഇന്ന് രാത്രി ഇതിന്റെ ബാക്കി അയാൾ ആ അമ്മയുടെയും മകളുടെയും നേരെ തീർക്കും...
ആൾക്കൂട്ടത്തിൽ നിന്നും ആരോ പറയുന്നത് ഞാൻ കേട്ടു...
ഞാൻ അമ്മയുടെ കൈയ്യിൽ നിന്നും എന്റെ കൈ വിടുവിച്ചു..
ഞാൻ എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ....അമ്മ പേടിയോടെ വേണ്ട ഒന്നും ചെയ്യണ്ട അയാളെ എന്ന രീതിയിൽ തലയാട്ടി...
ഞാൻ നേരെ ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു... ഞാൻ അവളെ നോക്കി അവൾ മുട്ടിൽ തല താഴ്ത്തി ഇരുന്നു എങ്ങി എങ്ങി കരയുകയാണ്...
ഇങ്ങോട്ട് നോക്കു... അവൾ നോക്കിയില്ല. കരയുകയാണ്....
ഞാൻ വീണ്ടും ഉറച്ച ശബ്ദത്തിൽ വിളിച്ചു..... അപ്പോൾ പതുക്കെ മുഖം ഉയർത്തി.. മുഖമെല്ലാം അലസമായ മുടി കൊണ്ട് മറഞ്ഞിരുന്നു.....
ഞാൻ ഇന്ന് ഇവിടെ വന്നത്... ഇവിടെ ഉള്ള ഏതോ വീട്ടിലെ ഒരു പെൺകുട്ടിയെ പെണ്ണ് കാണാനാണ്...
ആ കുട്ടി നീ ആണോ എന്ന് പോലും എനിക്ക് അറിയില്ല...
ഇവിടെ വന്നതും കുറേ സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ കാണുകയും വിഷമിപ്പിക്കുന്ന ഒരുപാട് കാര്യങ്ങൾ കണ്മുന്നിൽ നടക്കുകയും ചെയ്തു...
നീ വരുന്നോ എന്റെ കൂടെ ......? എന്റെ ജീവിതത്തിലേക്ക്....?
ആ കണ്ണീരിനിടയിലും അവൾ തുറിച്ചു എന്നെ തന്നെ നോക്കി... കേട്ടത് വിശ്വാസം ആകാഞ്ഞിട്ടോ...
💬 Comments
View all comments