Chapter Title : അവൾ അനുപമ [രുദ്രാ]
ഇന്ന് വർക്കിംഗ് day അല്ലെ..എല്ലാർക്കും ജോലി ഉണ്ട്... അതാ..
ഞാൻ എങ്ങനെ ഒറ്റയ്ക്ക് പോകും..?
ഒരു പരിചയവും ഇല്ലാത്ത ആളുകൾ അല്ലെ... ഞാൻ ബ്ലോക്ക് ഇടാൻ നോക്കി..
നീ സ്കൂളിലും, കോളേജിലും.. ഗൾഫിലും എല്ലാം പരിചയം ഉള്ളവരെയും കൂട്ടി ആണെല്ലോ പോയത് അല്ലെ...? അമ്മ അണ്ണാക്കിൽ തന്നു.....
ഓഹ്.. ഈ...അമ്മ...
ഇനി അങ്ങോട്ട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല...
ആ....പിന്നേ....
രാകവേട്ടൻ അവിടെ ബസ്റ്റോപ്പിൽ കാത്ത് നിൽക്കാം എന്ന് പറഞ്ഞിട്ടുണ്ട്... അമ്മ കിച്ചണിൽ നിന്നും ചായയും ഇഡലിയും ആയി ഡെയിനിങ് ടേബിളിലേക്ക് വരുമ്പോൾ പറഞ്ഞു...
എന്നാലും അമ്മാ... ഞാൻ പോകാതിരിക്കാൻ ഒന്ന് കെഞ്ചി നോക്കി...
അമ്മ പ്ലേറ്റിലേക്ക് ഇഡലിയും സാമ്പാറും വിളമ്പി തന്ന്......, ഗ്ലാസ്സിലേക് ചായയും ഒഴിച്ച് വെച്ച്...
എന്റെ അരികിൽ ഉള്ള ചെയറിലിരുന്നു.... മുഖത്തേക്ക് നോക്കി...
നീ ഒന്ന് പോയി ആ കുട്ടിയെ കണ്ട് വന്നോ...
അവരോടു ഇന്ന് വരാം എന്ന് വാക്ക് കൊടുത്തു പോയില്ലേ...? അത് കൊണ്ടല്ലേ മോനെ......
അവർക്കും എന്തെങ്കിലും പരിപാടികൾ ഉണ്ടെങ്കിലോ...? അത് മാറ്റി വെച്ചിട്ടല്ലേ... അവരും നമ്മളെ കാത്ത് നിൽക്കുക...?
ഇതിപ്പോ...... അമ്മ എന്റെ സൈഡ് ആണോ.....?
അതോ അവരുടെ സൈഡ് ആണോ..?
അമ്മ ചിരിച്ചു കൊണ്ട്...
ഞാൻ ആരുടെയും സൈഡ് അല്ല.....
ആ കുട്ടിക്ക് എന്തോ എക്സാം കാര്യങ്ങൾ ഒക്കെ ഉണ്ട്...
ഇന്ന് വൈകിട്ട് പോയാൽ പിന്നെ രണ്ടാഴ്ച കഴിഞ്ഞേ വരൂ..
അതുകൊണ്ടല്ലേ.... അമ്മ പറയുന്നത്. പിന്നെ നിനക്കും ലീവ് കുറവല്ലേ.. അത് നീയും ആലോചിക്കൂ...
വന്നിട്ട് രണ്ടാഴ്ച ആയി... എത്ര വേഗം ആണ് ദിവസം പോകുന്നത്...
മോനു പോയി
💬 Comments
View all comments