0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

അവളുടെ ചുരിദാർ ഒന്ന് കടം വാങ്ങി... വന്നിട്ട് അലക്കി തേച്ച് തിരിച്ചു കൊടുക്കാം....

ഞാൻ ചാവിയും എടുത്ത് ബൈക്കിനരുകിലേക്ക് നടന്നു.. ബൈക്ക് സ്റ്റാർട്ട്‌ ആക്കിയിട്ടു നിന്നു.. അവളെ എന്റെ പുറകെ അമ്മ കയറ്റി ഇരുത്തി...
അമ്മ......പതുക്കെ ശ്രദ്ധിച്ചു പോകണേ..
ഞാൻ വണ്ടി മുന്നോട്ട് എടുത്തതും അവൾ പേടിച്ച് ബൈക്കിലെ പിടുത്തം എടുത്ത് എന്റെ ഷോൾഡറിൽ വെച്ച് മുറുക്കി പിടിക്കാൻ തുടങ്ങി... കാര്യം മനസ്സിലായ ഞാൻ പതുക്കെ പോകാൻ തുടങ്ങി.. അപ്പോൾ ഷോൾഡറിൽ ഉള്ള അവളുടെ പിടുത്തം അയഞ്ഞു.... പാർക്കിങ്ങിൽ വണ്ടി നിർത്തി ഇറങ്ങി... അവളെയും കൂട്ടി ടെക്സ്റ്റ്യിൽസ് കയറി...

ഒരു സ്റ്റാഫ് വേഗം വന്നു.., എന്താണ് sir വേണ്ടത്.. മാഡം എന്താണ് വേണ്ടത്...
ചുരിദാർ വേണം.. ആ സ്റ്റാഫ്‌ അവളെയും കൊണ്ടുപോയി... ഞാൻ പുറകെ പോയി... അവർ ഡ്രസ്സ് എടുക്കാൻ നിൽക്കുന്നതിന്റെ പുറകിൽ പോയി ചെയറിൽപോയി ഇരുന്നു....

ഇതിലും വില കുറഞ്ഞത് കിട്ടാൻ ബുദ്ധിമുട്ടാണ്....സ്റ്റാഫ്‌ പറയുന്നത് കേട്ടാണ്... എന്റെ ശ്രെദ്ധ അങ്ങോട്ട് പോയത്...
വെപ്രാളത്തോടെ മറുപടി നൽകുന്ന അവൾക്കു അരികിലേക്ക് ഞാനും ചെന്നു... കുറേ ചുരിദാർ വാരി ഇടീച്ച്
അവളോട്‌ സെലക്ട്‌ ചെയ്തോളാൻ പറഞ്ഞപ്പോൾ പ്രെത്യകിച്ചു അഭിപ്രായം ഒന്നും ഇല്ലാതിരുന്ന അവൾക്ക് ഞാൻ തന്നെ 4 പാർട്ടി വെർ സെലക്ട് ചെയ്തു...
അതിന്റ വില നോക്കി അവൾ പതുക്കെ എന്നോട് പറഞ്ഞു ഇത്ര വില ഉള്ളതൊന്നും വേണ്ട... ആകെ പറഞ്ഞത് അതായിരുന്നു...
വേറെ എന്തെങ്കിലും...?  വേണോ sir

സാരി ഒന്ന് വേണം...

സെറ്റ് സാരി  കസവിന്റെ കര ഉള്ളത്...

നീ സാരി ഉടുക്കാറുണ്ടോ...? അറിയുമോ ഉടുക്കാൻ..? ഞാൻ

💬 Comments

View all comments