Chapter Title : അവൾ അനുപമ [രുദ്രാ]
എന്ത് അക്രമം ആടാ അവിടെ കാണിച്ചത്...
അടി തടവുകൾ പഠിച്ചിട്ടുണ്ടെന്ന് കരുതി ഇങ്ങനെ ഒക്കെ ചെയ്യാൻ പാടുണ്ടോ...?
അയാൾക്ക് രണ്ട് കൈ ഉയർത്താൻ കഴിയുന്നില്ല....എന്നാ കേട്ടത്.....
ഇന്നാ അവളുടെ id... ഇനി ഇതിന്റെ പേരിൽ രെജിസ്ട്രേഷൻ ചെയ്യാൻ കഴിയാതെ ഇരിക്കേണ്ട...
ഇത് എവിടുന്ന്.....?
ഞാൻ അവിടെ എത്തി ബൈക്ക് എടുക്കുന്നതിനു മുന്നേ ഒരാൾ എന്റെ അടുത്ത് വന്ന് പറഞ്ഞു...
നല്ല ആളാണ് kto...
പുള്ളിയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി.. കൈ രണ്ടും അനക്കാൻ വയ്യ...
നീ.... ആണ് എന്ന്.....കരുതിയാണ് എന്നോട് സംസാരിച്ചത്... കുറച്ച് കാര്യങ്ങൾ അറിഞ്ഞ കൂട്ടത്തിൽ അവിടെ അമ്മയും മോനും മാത്രം ഉള്ളു എന്ന് അറിഞ്ഞു.. ഞാൻ വേഗം ആ വീട്ടിൽ കേറി അമ്മയോട് id വാങ്ങി...
കൂട്ടുകാരൻ ആണ് എന്നറിഞ്ഞപ്പോൾ.. നിന്നെ കുറച്ച് എന്നോട് ചോദിച്ചു... നിങ്ങളെ പറ്റി ഞാൻ ആ അമ്മയോട് പറഞ്ഞു......
ഒന്ന് കൊണ്ടും പേടിക്കേണ്ട...
നല്ല അമ്മയും അച്ഛനും ആണ്... രാജകുമാരിയെ പ്പോലെ നോക്കിക്കോളും...
ആ അമ്മയുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു... വന്നെടാ...
ടാ... നീ അവളെ നല്ലണം നോക്കണേ... നോക്കുമല്ലോ...? അല്ലെ..? ഇല്ലങ്കിൽ നിന്റ പൊറം ഞങ്ങൾ പൊളിക്കും... ഹാ....
ഇത് കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു...
ദീപം........
ദീപം.....
അവൾ ഒരു നിലവിളക്കും ആയി അങ്ങോട്ട് കയറി വന്നു... വിളക്ക് വെച്ച് അവൾ കണ്ണടച്ച് പ്രാർത്ഥിച്ചു.. തിരിഞ്ഞു നടക്കാൻ തുടങ്ങിയതും....
ടാ......നീ..... ഞങ്ങളെ ഒന്നും പരിചയപ്പെടുത്തുന്നില്ലേ..?
ഇത് കേട്ടതും ഡോർ സൈഡിൽ ചാരി അവൾ അവിടെ നിന്നു....
ഞാൻ അവളുടെ അടുത്തേക്ക് നടന്നു.....
ഇത് എന്റെ കൂട്ടുകാർ ആണ്...
💬 Comments
View all comments