0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

നാലു പേരുടെയും പേര് പറഞ്ഞു.. പരിചയപ്പെടുത്തി...

ഈശ്വരാ....  ഞാൻ എന്ത് പറഞ്ഞു പരിചയപ്പെടുത്തും... 3 മണിക്കൂർ അവൾ കൂടെ ഉണ്ടായിട്ടും അവളുടെ പേര് പോലും ചോദിക്കാൻ  മറന്നു പോയ എന്നെ ഞാൻ തന്നെ ശപിച്ചു....

ഇന്ന് ഇവനമ്മാർ  എന്റെ പുറം പൊളിക്കും....

ഇത്......  ഞാൻ കുറച്ചു നേരം മൗനം പാലിച്ചപ്പോൾ...

.. ന്താടാ നിനക്ക് അവളെ പരിചയപ്പെടുത്താൻ ഒരു മടി...?

അവൾ വേഗം കൈകൾ കൂപ്പി.... എന്റെ പേര്......അനു....
ശെരിക്കും പേര് അനുപമ...

അപ്പോഴേക്കും അമ്മ വന്നു.. ടാ പിള്ളേരെ... നിങ്ങള്  ചായകുടിച്ചോ....?
ഞാൻ ചായ എടുക്കട്ടെ.. എല്ലാർക്കും...?

ഓഹ്.......ആയിക്കോട്ടെ......അമ്മേ...

അമ്മ അവളെയും കൂട്ടി അകത്തേക്ക് പ്പോയി..
ഞങ്ങൾ അവിടെ ഇരുന്നു നാളെ തന്നെ രെജിസ്ട്രേഷൻ ചെയ്യാൻ ഉള്ള കാര്യങ്ങൾ വിളിച്ച് ഏർപ്പാടാക്കി...

അപ്പോൾ നാളെ രാവിലെ 10 മണിക്ക്.... രജിസ്ട്രർ ചെയ്യാം... ഓക്കേ അല്ലെ.. കൂട്ടുകാരൻ എന്നെ നോക്കി ചോദിച്ചു...

ഉം....

ഒരു ട്രെയിൽ ചായയും ആയി അവൾ മുന്നിലും... അമ്മ പലഹാരങ്ങൾ ആയി പുറകിലും വന്നു... എല്ലാവർക്കും അവൾ ചായ കൊടുത്തു.. എന്റെ അടുത്തും വന്നു തല താഴ്ത്തി നിന്നു...
ചായ കപ്പ്‌ എടുക്കുമ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി....

അവളുടെ വീട്ടിൽ നിന്നും വരുമ്പോൾ ഉള്ള അവസ്ഥ അല്ലായിരുന്നു... അവളുടെ വീട്ടിലെ വിഷമിപ്പിക്കുന്ന അന്തരീക്ഷ ത്തിൽ നിന്നും മാറിയത് കൊണ്ടാകും മുഖത്തിന്‌ കുറച്ച് തെളിച്ചം വന്നിട്ടുണ്ട്.... പിന്നെ ഒരു പരിചയവും ഇല്ലാത്ത വീടും ആളുകളും.. അതിന്റെ ചെറിയ ഉൽകണ്ടയും ഉണ്ടാകും....

കൂട്ടുകാരൻ..... നല്ല ടീം ആണ് കെട്ടോ രണ്ടാളും... അവന്റ കൂടെ

💬 Comments

View all comments