0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

മതി...

എല്ലാ...  അമ്മേ...ഞങ്ങൾ വീട്ടിൽ നിന്നും കഴിച്ചോളാം.. അവന്മാർ പതുക്കെ വലിയാൻ നോക്കി...

അമ്മ നടക്കടാ...പിള്ളാരെ അങ്ങോട്ട്... അമ്മ എല്ലാത്തിനെയും ഉന്തി അകത്താക്കി.....പുറകെ ഞാനും അച്ഛനും

Dainning ടേബിളിൽ പ്ളേറ്റ് ഏല്ലാം നിരത്തി ചോറും കറിയും ചപ്പാത്തിയും
അവൾ നിരത്തി വെള്ളം glass എല്ലാം വെച്ചിട്ടുണ്ട്..

എല്ലാവരും ഇരുന്നു എല്ലാവർക്കും വിളമ്പി... അമ്മയും അവളും നിക്കുന്നത് കണ്ട്...

എന്താ നിക്കുന്നത്.. രണ്ടാളും ഇരുന്നോ..
ടേബിളിൽ സ്ഥലം ഉണ്ടെല്ലോ...

ഞാനും മോളും പിന്നെ കഴിച്ചോളാം... എന്ന് അമ്മ...

അത് വേണ്ട...  അവിടെ ഇരുന്നു കഴിക്കു...
അങ്ങനെ അവരും ഇരുന്നു ഭക്ഷണം കഴിച്ചു...

ഞാനും കൂട്ടുകാരും പുറത്തു സംസാരിച്ചു നിന്നു.....  അച്ഛൻ ഫോണിൽ ആരോടോ സംസാരിച്ചു സിറൗട്ടിലും..

അമ്മയും അവളും കിച്ചണിലെ ജോലി ഒതുക്കി...

എന്നാ ഞങ്ങൾ ഇറങ്ങട്ടെ അച്ഛാ...
രാവിലെ വരാം...... കൂട്ടുകാർ പോയി...

അച്ഛൻ എന്നോട്  എന്തെങ്കിലും ചോദിക്കും കരുതി അവിടെ പരുങ്ങി നിന്നു... അല്ലങ്കിലും എന്ത് ചോദിക്കാൻ ആണ്..  അച്ഛന്റെ അടുത്ത് അമ്മ വന്നിരുന്നു.. അവളും വാതിൽക്കൽ നിന്നു... അച്ഛൻ നാളെത്തെ തീരുമാനിച്ച കാര്യങ്ങൾ
അമ്മയോട് വിവരിച്ചു പറഞ്ഞുകൊടുക്കുന്നുണ്ട്.. കുറേ നേരം സംസാരിച്ചിരുന്നു.. ഞാനും അവളും കേട്ടിരുന്നു...

കുറച്ച് കഴിഞ്ഞു അമ്മ എണീറ്റ് അവളെയും കൂട്ടി അകത്തേക്ക് പോയി..

ദേ... ഒന്നിങ്ങു വന്നേ... അമ്മ അച്ഛനെ അകത്തേക്ക് വിളിച്ചു..

ഞാനും അകത്തേക്ക് കയറി...  അവളെ നോക്കി  കണ്ടില്ല... താഴെ അച്ഛന്റെയും അമ്മയുടെയും ബെഡ്‌റുമിന് അടുത്തായി ഒരു റൂം ഉണ്ട് ഞാൻ നോക്കിയപ്പോൾ അവിടെ അവൾക്കു വാങ്ങിയ സാധനങ്ങൾ എല്ലാം ഉണ്ട്... വാഷ് റൂമിൽ നിന്നും ശബ്ദം

💬 Comments

View all comments