Chapter Title : അവൾ അനുപമ [രുദ്രാ]
കേൾക്കുന്നുണ്ട്....
ഞാൻ പതുക്കെ മുകളിലേക്കു പോകാൻ നേരം അച്ഛന്റെയും അമ്മയുടെയും ശബ്ദം കേൾക്കുന്നുണ്ട്..
അല്ല ആ കുട്ടി താഴെ റൂമിൽ കിടന്നോട്ടെ അല്ലെ....?
അതെന്തേ...?
അവൻ കല്യാണം കഴിച്ചു കൊണ്ട് വന്നതല്ലേ.....?
പിന്നെ.... എന്തിനാ താഴെ റൂമിൽ കിടത്തുന്നത്.....
നാളെ വിവാഹം രജിസ്റ്റർ ചെയ്യില്ലേ..?
പിന്നെ എന്താ....?
അപ്പോളും അവർ ഒരുമിച്ചല്ലേ നിൽക്കേണ്ടത്...
അമ്മ.. .. അതല്ല അവിടെ റൂം സെറ്റ് ചെയ്തിട്ടില്ലല്ലോ.. കട്ടിലും ഇല്ല...
കല്യാണം ശെരിയാകുമ്പോൾ റൂംസെറ്റ് ചെയ്യാം എന്ന് വെച്ചതല്ലേ.... ആകെ ഒരു വാർബോർഡ് ആണ് ഉള്ളത്...
ഓഹ് അത് ശെരിയാണെല്ലോ..? അച്ഛൻ
എന്നാ രണ്ടുപേരും താഴെ റൂമിൽ കിടന്നോട്ടെ..
ആ അത് ശെരിയാ...
ഞാൻ ഇത് കേട്ടതും വേഗം പുറത്ത് സോഫയിൽ വന്നിരുന്നു...
അച്ഛൻ പുറത്ത് വന്നു എന്നോട് കിടക്കാൻ നോക്കാം..
നിങ്ങൾ താഴെ റൂമിൽ കിടന്നോ........
അവിടെ മുകളിൽ കട്ടിൽ ഇല്ലല്ലോ.... നാളെ നമുക്ക് വാങ്ങിക്കാം...
ഓ അത് സാരമില്ല....ഞാൻ മുകളിൽ കിടന്നോളാം...
ഉം ശരി എന്നാ... ഞാൻ വേഗം മുകളിലേക്കു സ്റ്റൈയർ കയറി റൂമിൽ പോയി ഒന്ന് കുളിച്ചു... ഒരു t ഷർട്ടും ട്രാക്ക് പാന്റും ഇട്ടു..
മടക്കി വെച്ചിരുന്ന കംഫർട് ബ്ലാങ്കറ്റ് നിവർത്തി വിരിക്കാൻ തുടങ്ങിയതും... പിന്നിൽ ഒരു കാൽപെരുമാറ്റം കേട്ട് വാതിൽക്കലേക്കു നോക്കിയ ഞാൻ അവളും കുളിച്ചു മാറ്റി വന്നിട്ടുണ്ട്...
ഞാൻ വിരിക്കാം... അവൾ പതുക്കെ പറഞ്ഞു...
ഓഹ്....സാരമില്ല.....
ഇന്ന് ഞാൻ വിരിച്ചോളാം...
നാളെ മുതൽ നീ വിരിച്ചോ...
ഇന്ന് നീ ഇവിടുത്തെ അഥിതി അല്ലെ... ഞാൻ വിരിച്ച് തലയിണ കവർ ഒക്കെ ഇട്ട്
💬 Comments
View all comments