0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

പുതക്കാൻ ഉള്ള ബ്ലാങ്ക്കേറ്റും അടുത്തായി  വെച്ചു... ഞാൻ അവിടെ ഇരുന്നു...

പിന്നെ കട്ടിൽ ഇല്ലാ....കെട്ടോ... നാളേക്ക് ശെരിയാക്കാം... ഇന്നൊന്നു അട്ജെസ്റ് ചെയ്യണേ...
എല്ലാം പെട്ടന്ന് ആയപ്പോൾ...  ഒന്നിനും സമയം കിട്ടിയില്ല....

എന്താ അവിടെ തന്നെ നിന്നത്... ഇങ്ങോട്ട് വാ.. ഇവിടെ ഇരിക്കു...
അവൾ വാതിൽ ചാരി പതുക്കെ എന്റെ അടുത്ത് വന്നു നിന്നു....

പേടിക്കണ്ടാ... ഇവിടെ ഇരിക്കു....

അവൾ പതുക്കെ അവിടെ ഇരുന്നു... എനിക്ക് അഭിമുഖമായി... തല താഴ്ത്തി..

അവളോട്‌ എന്ത് ചോദിക്കണം എന്നോ പറയണം എന്നോ അറിയാതെ സത്യത്തിൽ ഞാൻ കുഴങ്ങി....

എങ്ങനെ... നിനക്ക് ഈ വീടും.. സ്ഥലവും അച്ഛനെയും അമ്മയെയും ഓക്കേ ഇഷ്ടം ആയോ....?

അവൾ മുഖത്തു നോക്കാതെ തല കുലുക്കി...

നിനക്ക് വീട്ടിലേക്ക് വിളിക്കണോ..?

അമ്മയെ വിളിക്കണോ...?

അമ്മയുടെ കയ്യിൽ ഫോൺ ഇല്ല...

അനിയന്റെ കയ്യിലും ഇല്ലേ....?
ഇല്ല... എന്ന് പറഞ്ഞതും കണ്ണുകൾ നിറഞ്ഞു വന്നു...

സാരമില്ല... നമുക്ക് നാളെ വഴി ഉണ്ടാക്കാം...

സങ്കടം ആകണ്ടാ കെട്ടോ...

എന്ത് സുന്ദരി കുട്ടിയാടോ... താൻ..

എന്തിനാ അങ്ങനെ ഒക്കെ ചെയ്യാൻ പോയത്....

( കഴിഞ്ഞ കാര്യങ്ങൾ അവളോട്‌ ചോദിക്കരുത് എന്ന് കരുതിയെങ്കിലും അറിയാതെ വായിൽ അത് തന്നെ വന്നു..)

ഈ സൗന്ദര്യമാണ്  എന്റെ ശാപം.....
ഞാൻ ഒരു ശാപം പിടിച്ച ജന്മ്മം ആണ്...
അതാണ് ഞാൻ ഇങ്ങനെ അനുഭവിക്കുന്നത്.... ഞാൻ ഒരു ഭാഗ്യദോഷി... ആണ്

അവൾ സ്വയം ശപിച്ചു....വിങ്ങി വിങ്ങി കരഞ്ഞു.... കണ്ണിൽനിന്നും കണ്ണുനീർ ഒഴുകുന്നുണ്ട്....

ഞാൻ ആകെ എന്തോ പോലെ ആയി...
ഛേ..... എന്തിനാണ്..... അത് ചോദിച്ചത് വേണ്ടായിരുന്നു....

നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട്

💬 Comments

View all comments