Chapter Title : അവൾ അനുപമ [രുദ്രാ]
നിങ്ങൾ നാളെ അവിടെ എന്റെ വീട്ടിൽ കൊണ്ടുപോയി ആക്കിക്കോളൂ..
ഞാൻ പൊയ്ക്കോളാം
ശെടാ... ഇവൾ ആലോചിച്ചു കൂട്ടുകയാണെല്ലോ...?
ഞാൻ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണെല്ലോ ഇവൾ ആലോചിച്ചു കൂട്ടുന്നത്...
ഇനി ഇതും ആലോചിച്ചു കൂട്ടി.. ആർക്കും.... ശല്യം ആകണ്ട... എന്ന് കരുതി രാത്രി ഇവിടെ നിന്നും ഇറങ്ങിപ്പോകുമോ...?
ഞാൻ വീണ്ടും ടെൻഷൻ ആയി...
എന്റെ ഭഗവാനെ..
ഇന്ന് രാത്രി ഉറക്കം ഒഴിച്ച് ഇവൾക്ക് കാവൽ ഇരിക്കേണ്ടി വരുമോ..?
ഞാൻ കുറച്ച് നേരം അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.. തല താഴ്ത്തി തന്നെയാണ് ഇരിക്കുന്നത്
അതെ ഒന്ന് ഇങ്ങോട്ട് നോക്കുമോ..?
അവൾ തല ഉയർത്തിയില്ല...
ഞാൻ വീണ്ടും..... പറഞ്ഞത് കേട്ടില്ലേ...?
എന്റെ സ്വരം മാറിയത് അവൾക്കു മനസിലായി...
അവൾ പേടിയോടെ... എന്നെ നോക്കി....
അതെ നിന്നെ അവിടെ കൊണ്ടാക്കാനോ... വഴിയിൽ ഉപേക്ഷിക്കാനോ അല്ല നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്... എന്റെ കൂടെ എന്റെ ഭാര്യയായി ജീവിക്കാൻ ആണ് അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അങ്ങനെ തന്നെ...
പിന്നെ
നീ വെറുതെ ആലോചിച്ചു കാടു കയറേണ്ടാ...
നാളെ വിവാഹം രജിസ്റ്റർ ചെയ്യും... അതിൽ മാറ്റം ഒന്നും ഇല്ല...
കിടന്നുറങ്ങാൻ നോക്ക്...
അവൾ എന്നെ ഒന്ന് നോക്കി
എന്തോ പറയാൻ വന്നതും... മുഖം ഗൗരവം ഉള്ളത് ആയതു കണ്ട് മിണ്ടാതെ ഇരുന്നു...
ഉം കിടക്കാൻ നോക്ക്... അവൾ പേടിയോടെ എന്നെ ഒന്ന് നോക്കി വേഗം ചുമരിനോട് ചേർന്ന് പുറം തിരിഞ്ഞു കിടന്നു....
ഞാനും എന്തൊക്കെയോ ആലോചിച്ചു മുകളിലേക്കും നോക്കി കിടന്നു....
എത്ര നേരം അങ്ങനെ കിടന്നു അറിയില്ല.. എങ്ങി എങ്ങി കരയുന്ന
💬 Comments
View all comments