Chapter Title : അവൾ അനുപമ [രുദ്രാ]
ശബ്ദം ആണ് ശ്രെദ്ധയിൽ പെട്ടത്...
ഞാൻ അവളെ ഒന്ന് നോക്കി...
Light off ആക്കിയിരുന്നില്ല... തണുക്കുന്നും ഉണ്ട്...
ഞാൻ എണീറ്റു ബ്ലാങ്കറ്റ് എടുത്തു അവളെ പുതപ്പിച്ചു...
അവൾ ഞെട്ടി തിരിഞ്ഞ് എന്നെ നോക്കി...
പിന്നെ....... പുതപ്പിച്ചതാണ്........ എന്ന് മനസിലായപ്പോൾ പുതപ്പുമായി ചുരുണ്ടു വീണ്ടും ചുമരിനോട് ചേർന്ന് കിടന്നു...
എനിക്ക് ചിരി വന്നു... ആ ചുമർ അവിടെ ഉണ്ടായത് നന്നായി... അല്ലങ്കിൽ...?പാവം... കുട്ടി... സഹതാപം തോന്നി ആ കുട്ടിയോട്... ഒരു പരിചയവും ഇല്ലാത്ത വീട്ടിൽ... ഒരു പരിചയവും ഇല്ലാത്ത ആളുടെ കൂടെ... ഓഹ്...
രാത്രി രണ്ടുമൂന്നു പ്രാവശ്യം ഞാൻ ഞെട്ടി എണീറ്റ്റു... അവൾ എന്തൊക്കെയോ ഉറക്കത്തിൽ പറയുന്നുണ്ട്... ചിലപ്പോൾ കരയുന്നുണ്ട്.. വിതുമ്പുന്നുണ്ട്... ഒന്നും വ്യക്തം അല്ല...
എനിക്കാണെങ്കിൽ ഉള്ളിൽ ഭയവും ഉണ്ട്... ഓരോ പ്രാവശ്യവും ഞെട്ടി എണീറ്റാൽ ഒരു മണിക്കൂർ ന് അടുത്ത് വരും എനിക്ക് ഉറക്കം കിട്ടാൻ.. സത്യം പറഞ്ഞാൽ.. ഞാൻ അവൾക്കു കാവൽ ഇരിക്കുക ആയിരുന്നു എന്ന് വേണം പറയാൻ...
പുലർച്ചെ എപ്പോളോ ഒന്ന് ഉറങ്ങി...
എന്തോ ശബ്ദം കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്... അടുത്ത് അവളെ കാണാതെ ഞാൻ പേടിച്ച് ചുറ്റും നോക്കി...
അവളെ അടുത്ത് കാണാഞ്ഞതും.... ഞാൻ ചാടി എണീറ്റതും....
അവൾ ബാത്‌റൂമിന്റെ ഡോർ തുറന്നതും ഒരുമിച്ചാണ്...
മുടി തോർത്തി......
കൊണ്ട കിട്ടിയിട്ടുണ്ട്.. ഞാൻ അവളെ നോക്കുന്നത് കണ്ട് അവൾ ചുമര് ചേർന്ന് താഴേക്കു പോകാൻ പോയതും...
ഞാൻ എങ്ങോട്ടാ...?
അത് താഴേക്ക്..... എന്തിനാ താഴേക്ക് പോകുന്നത്.... ഈ നട്ടപ്പാതിരക്ക് ആണോ കുളിക്കുന്നത്... അവിടെ എന്താ കാര്യം... നിനക്ക് ഉറക്കം ഒന്നും ഇല്ലേ...?
💬 Comments
View all comments