Chapter Title : അവൾ അനുപമ [രുദ്രാ]
അത് സമയം 5.45 കഴിഞ്ഞു... അമ്മ കിച്ചണിൽ ഉണ്ട്... അപ്പോൾ ആണ് ഞാൻ വാച്ചു നോക്കുന്നത്.. അവൾ വേഗം താഴേക്കു പോയി... ഞാൻ പതുക്കെ... പിന്നാലെ പോയി സ്റ്റൈർ ഇൽ നിന്നു....
താഴെ അമ്മയുടെ സംസാരം കേട്ടു...
ആഹാ കുളി കഴിഞ്ഞു വന്നോ...
നല്ല ചുന്ദരി കുട്ടി ആയിട്ടുണ്ടല്ലോ...ദാ അവിടെ പൂജ മുറി ഉണ്ട്... വിളക്ക് വെച്ച് പ്രാർത്ഥിച്ചോ... അമ്മ ചായ ഉണ്ടാക്കാം...
ഹാവൂ.... സമാദാനം ആയി.... രാത്രി നേരാവണ്ണം ഉറങ്ങാത്ത ഞാൻ... ഘാഡമായ ഉറക്കത്തിലേക്ക് വഴുതി വീണു... അതൊരു ഉറക്കം തന്നെ ആയിരുന്നു....
ടാ...... രഞ്ജിത്തേ.....
രെഞ്ചഞ്ചു...............
മോനെ......നീ എഴുനേൽക്കുന്നില്ലേ....?
എത്ര നേരം.. ..ആയി.. മോനെ...... നിന്നെ വിളിക്കുന്നു....
എന്റെ ഈശ്വരാ...
നീ അങ്ങ് ഗൾഫിലും ഇങ്ങനെ തന്നെ ആണോ...?
രാവിലെ എഴുനേൽക്കാൻ ഇങ്ങനെ മടി യുള്ള ഒരു ചെക്കൻ....
രാവിലെ തന്നെ അമ്മയുടെ നീട്ടിയുള്ള വിളി അങ്ങ് മുകളിലെ ബെഡ്റൂമിൽ കേൾക്കുന്നുണ്ട്...
ഞാൻ അങ്ങോട്ട്....മുകളിലേക്കു കയറി വരണോ... അതോ നീ താഴേക്കു വരുന്നോ..?
അമ്മ കലിപ്പാകാൻ തുടങ്ങി എന്ന് മനസ്സിലായ രഞ്ജിത് വിളികേട്ടു...
ഹാ... എണീറ്റു അമ്മേ... ഇപ്പോൾ വരാം..
എണീറ്റു .....നിലത്തു വിരിച്ചിരുന്ന കംഫേർട് ബ്ലാങ്കറ്റ് മടക്കി.. പുതപ്പും മടക്കി വെച്ച്.. പല്ലുതേപ്പും കുളിയും കഴിഞ്ഞു താഴേക്കു വന്നു...
അമ്മേ ചായ....
കിച്ചണിൽ നിന്നും.... അമ്മ...
ആ... വന്നോ... നീ....
നല്ല ആളാണ്...
ഇന്ന് അല്ലേ... നിന്നോട് അവിടെ പോയി ആ കുട്ടിയെ കാണണം എന്ന് അച്ഛൻ പറഞ്ഞത്...
രാവിലെ 11 മണിക്ക് എത്താം എന്നല്ലേ പറഞ്ഞത്...
ഇപ്പോൾ തന്നെ സമയം 9.30
💬 Comments
View all comments