Chapter Title : അവൾ അനുപമ [രുദ്രാ]
ചോദിച്ചു മനസിലാക്കി... അവിടെ നിന്നും 28 കിലോമീറ്റർ പോകണം... ഞാനും അമ്മയും രാകവേട്ടൻ കാത്ത് നിൽക്കുന്ന ബസ്റ്റോപ്പ് ലക്ഷ്യമാക്കി ബുള്ളറ്റിൽ യാത്ര തിരിച്ചു....
ചേട്ടാ.... ഈ കിഴക്കേക്കര ബസ്റ്റോപ്പ് ഇതാണോ....?
അയ്യോ അത് ഇതല്ല... രണ്ട് സ്റ്റോപ്പ് പുറകെ ആണ്..... എന്താ കാര്യം...?
അമ്മ വിശദീകരിക്കാൻ പോയപ്പോൾ ഞാൻ ബ്ലോക്ക് ഇട്ടു....
വേഗം അയാളോട്......
ഞാൻ ഗൾഫിൽ ഉള്ള കൂട്ടുകാരന്റെ വീട്ടിലേക്കാ..... ശെരി ചേട്ടാ.. കാണാം.... താങ്ക്സ്...
വേഗം സംസാരം മുറിച്ചു......
വണ്ടി യൂ ടേൺ എടുത്തതും...
അമ്മ നീയെന്താ അയാളോട് കാര്യം പറയാഞ്ഞത്... പൂമംഗലം ജനാർദ്ദനൻ എന്ന ആളുടെ വീടിലേക്ക് ആണ് ... വഴി ഒന്ന് പറഞ്ഞു തരുമോ എന്ന് ചോതിക്കായിരുന്നില്ലേ....?
ഞാൻ.....രണ്ട് സ്റ്റോപ്പ് പിറകിൽ ആണെന്ന് എന്നല്ലേ അയാൾ പറഞ്ഞത്... അവിടെപ്പോയി അന്വേഷിച്ചാൽ പോരെ...? എന്തിനാ...? ഏതിനാ...? എല്ലാം ഇനി അയാളോടും പറയേണ്ടിവരും.....
ചുമ്മാ എന്തിന്.......പെണ്ണ് കാണാൻ പോകുവാ എന്ന് നാട്ടുകാരെ മൊത്തം അറിയിക്കണ.....?
അമ്മേ..... ഇതാണ് സ്റ്റോപ്പ്.... ഇവിടെ ആരെയും കാണുന്നില്ലല്ലോ..... രാകവേട്ടനെയും.. കാണുന്നില്ലല്ലോ...?
പുള്ളി മുങ്ങി എന്നാ തോന്നുന്നേ... അച്ഛൻ ഏർപ്പാടാക്കിയതല്ലേ... അങ്ങനെയേ വരൂ...
ഞാൻ അമ്മയെ ഒന്ന് താങ്ങി.... എന്തൊക്ക ആയിരുന്നു രാവിലെ ബഹളം
അമ്മ ചുറ്റുപാടും ഒന്ന് നോക്കി... ഞാൻ ഹെൽമെറ്റ് അഴിച്ചതും... ന്റെ തലയ്ക്കു ഒരു കിഴുക്കു... അങ്ങ് വെച്ച് തന്നു......അതെ.... ന്റെ ഹസ് നെ പറഞ്ഞാൽ ഉണ്ടെല്ലോ....?
നീ പോത്തു പോലെ കിടന്നുറങ്ങിക്കോ.....
നമ്മളെയും കാത്ത് നിന്ന് കാണാഞ്ഞിട്ട്..... രാകവേട്ടൻ ഇനി ഇന്ന് വരില്ല എന്ന് കരുതി മുഷിഞ്ഞു പോയിട്ടുണ്ടാകും ....
കുറച്ച് നേരത്തെ ഇറങ്ങണം....
💬 Comments
View all comments