Chapter Title : അവൾ അനുപമ [രുദ്രാ]
എത്ര നേരം ആയി നിന്നെ വിളിക്കുന്നു... ഇപ്പോൾ കണ്ടോ..... അമ്മ കലിപ്പാകാൻ തുടങ്ങി....
ഞാൻ വേഗം ബൈക്കിൽ നിന്നും ഇറങ്ങി അടുത്തുള്ള കടയിൽ അന്വേഷിച്ചു തിരിച്ചു വന്നു...
അമ്മ എന്തായി....?
ദാ..,.. ആ വഴി പോയാൽ രണ്ട് വളവ് കഴിഞ്ഞു ഒരു ചെറിയ നാലും കൂടി ഉള്ള വഴി ഉണ്ട്.. അവിടുന്ന് ലെഫ്റ്റ് തിരിഞ്ഞാൽ വീട് ആയി...
വണ്ടി ഓടിച്ചു ജെങ്ഷനിൽ എത്തിയപ്പോ വീണ്ടും സംശയം ആയി ഏതാണ് വീട് എന്ന്...
അമ്മ.... വീട്........ഏതാ.....എന്ന് ഞാൻ...... ഒന്ന് ചോദിച്ചു....... ഉറപ്പ് വരുത്തിയിട്ട് വരാം..
നീ ഇവിടെ നിൽക്...
അല്ല ഞാൻ പോയാൽ പോരെ..?...
വേണ്ട ഞാൻ പൊക്കോളാം..
അമ്മ അടുത്തുള്ള ഒരു വീട്ടിലേക്ക് നടന്നു പോയി... പകുതി എത്തിയതും....
അയ്യോ..... ന്റെ.... മോളേ......
എന്നൊരു അലർച്ച ആണ് കാതുകളിൽ മുഴങ്ങിയത്...
ഞാൻ ഒരു നിമിഷം ഷോക്ക് ആയി നിൽക്കുമ്പോൾ.... അമ്മ ആ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടുന്നതാണ് കണ്ടത്...
എവിടുന്നാ നിലവിളി ശബ്ദം കേട്ടത്....??
ആരാ...നിലവിളിച്ചത്....?
ആരോ എന്റെ ചുമലിൽ തട്ടി ചോദിച്ചു... ഞെട്ടി തരിച്ചു.....ചുറ്റും നോക്കിയപ്പോൾ എന്റെ മുന്നിൽ അഞ്ചേട്ട് ആളുകൾ എനിക്ക് ചുറ്റും നിൽക്കുന്നു...
ഞാൻ യാന്ദ്രികമായി ശബ്ദം കേട്ട ഭാഗത്തേക്ക് വിരൽ ചൂണ്ടി.. സ്ത്രീകൾ ഉൾപ്പെടെ എല്ലാവരും എന്നെ ഒന്ന് നോക്കി... എന്നിട്ട് അവിടേക്ക് ഓടിപ്പോയി....
ഞാനും ഒരു നിമിഷം അവിടെ നിന്നു...
അങ്ങോട്ട് പോകണോ വേണ്ടയോ..? പിന്നെ അങ്ങോട്ട് പോകാൻ തീരുമാനിച്ചു.. പതുക്കെ അങ്ങോട്ട് നടന്നു...
വീടിന്റ മുന്നിൽ ആരെയും കാണുന്നില്ല... ചെറിയ ശബ്ദം കേൾക്കുന്നു... അടുക്കള ഭാഗത്തുനിന്നും ആണ് തോനുന്നു....
💬 Comments
View all comments