Chapter Title : അവൾ അനുപമ [രുദ്രാ]
കുളുമുറിയുടെ അടുത്തു നിന്നും അമ്മയുടെ യും, ആ ചേച്ചിയുടെയും കൂടെ അവൾ വേച്ചു വേച്ചു നടന്നു വന്നു അവളുടെ അമ്മയുടെ അടുത്ത് ഇരുത്തി...
ആ അമ്മ മകളെ കെട്ടിപ്പിടിച്ചു...
എന്തിനാടി മോളെ.....നീ അങ്ങനെ ഒക്കെ ചെയ്യാൻ പോയത്..... നീ പോയാൽഈ അമ്മക്ക് ആരാണ് ഉള്ളത്....
ഒന്ന് പറഞ്ഞിരുന്നെങ്കിൽ നമുക്ക് രണ്ട് പേർക്കും കൂടെ ചെയ്യാമായിരുന്നില്ലേ... ഞാൻ നിങ്ങളെ ഓർത്തല്ലേ.. ഇത് ചെയ്യാതിരുന്നത്....
അതും പറഞ്ഞു രണ്ടാളും കൂടെ വാവിട്ടു കരച്ചിലായി...
അത് അവിടെ കൂടി നിന്നവരുടെ എല്ലാവരുടെയും കണ്ണുകളിൽ ഈറൻ പടർത്തി..
അത്രയും ഹൃദയം തകർക്കുന്ന വാക്കുകൾ ആയിരുന്നു അവരിൽ നിന്നും വന്ന് കൊണ്ടിരുന്നത്...
കൂടി നിന്നവർക്ക് നോക്കി നിൽക്കാൻ അല്ലാതെ ഒന്നും പറയാനും കഴിഞ്ഞില്ല... ആർക്കും അവരെ എന്ത് പറഞ്ഞു സമാദനിപ്പിക്കണം എന്നും അറിയില്ലായിരുന്നു....
ആ സമയം അടുക്കള വാതിലിലൂടെ ഒരാൾ ആടി.. ആടി മുറ്റത്ത് വന്നുനിന്ന്...
കൂടി നിൽക്കുന്ന എല്ലാവരെയും നോക്കി... ചുകന്ന കണ്ണുകൾ നല്ല വണ്ണവും ആരോഗ്യവും ...... അയാളെ കണ്ടപ്പോൾ തന്നെ മനസിലായി എന്ത് ചെയ്യാനും മടിക്കാത്ത ആളാണ് എന്ന്...
എന്ത് പൂരം കാണാൻ വന്നതാടാ .... നായിക്കളെ....?
അയാൾ വായയിൽ വന്ന തെറി പറയാൻ തുടങ്ങി... പോയിനെടാ... ഏല്ലാം...
ഞങ്ങൾ ഇവിടെ പൂരം കാണാൻ വന്നതല്ല.. നിലവിളി കേട്ടിട്ട് ഓടി വന്നതാണ്... അവിടെ ഉള്ള ഒരാൾ പറഞ്ഞു...
അടുത്ത ആൾ... എന്തിനാണ് ഭാസ്കരേട്ടാ
നിങ്ങൾ ആ പാവം സ്ത്രീയെയും മോളെയും ഇങ്ങനെ ഉപദ്രവിക്കുന്നത്..
നിങ്ങൾ വഴക്ക് ഉണ്ടക്കാത്ത ഒരു ദിവസം ഇല്ലല്ലോ...?
അത് പറയാൻ നീ ആരാടാ...?
ഭാസ്കരൻ അയാളുടെ
💬 Comments
View all comments