0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

നേരെ ആടി ആടി വന്ന് അയാളുടെ കോളറിൽ പിടിക്കാൻ നോക്കിയതും അയാൾ പിന്നോട്ട് മാറി ...  (എങ്ങാനും പിടുത്തം കിട്ടിയാൽ പിന്നെ വഴക്കാക്കണ്ടല്ലോ എന്ന് കരുതി ആകും മാറി കളഞ്ഞത് )

അവൻ എന്നെ ഉപദേശിക്കാൻ ഇറങ്ങിയിരിക്കുന്നു....

അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ...
നിങ്ങളുടെ ഈ മുടിഞ്ഞ കുടി കാരണം അല്ല ആ കുട്ടി ഈ കിടന്ന് അനുഭവിക്കുന്നത്... അവരുടെ ശാപം വാങ്ങി വെക്കണ്ട നിങ്ങൾ... ആ പാവങ്ങളുടെ കണ്ണീരിനു അനുഭവിക്കാതെ പോകില്ല നിങ്ങൾ...

ഇത് കേട്ടതും.. ഭാസ്കരൻ ദേഷ്യത്തിൽ ആ സ്ത്രീ യുടെ നേരെ ആടി വന്നു...

അവളുടെ ഒരു ശാപം തൂപ്.....

അയാൾ സൈഡിലേക്ക് നീട്ടി തുപ്പി....

ആ സ്ത്രീ പേടിച്ച് വേഗം പുറകിലേക്ക് മാറി പിന്നെ ഒന്നും പറഞ്ഞില്ല.. ആർക്കും അയാളോട് ഒന്നും പറയാൻ ധൈര്യം ഇല്ലായിരുന്നു...

നിങ്ങൾക്ക് അറിയോ... ആ കുട്ടി  തലയിൽ കൂടെ മണ്ണണ്ണ ഒഴിച്ച് തീ കൊളുത്താൻ നോക്കിയതാണ്....

നാരായണി ചേച്ചി കണ്ടത് കൊണ്ട് ഭാഗ്യം
ഒന്നും പറ്റിയില്ല.. ഇല്ലങ്കിൽ കാണാമായിരുന്നു... അല്ലങ്കിലും നിങ്ങളുടെ ഓക്കേ കൂടെ നരകിച്ചു ജീവിക്കുന്നതിലും നല്ലത് അത് ചാകുന്നത് തന്നെയാ...

ഒരു സ്ത്രീ വളരെ രോഷത്തോടെ പറഞ്ഞു...

ഇത് കേട്ടതും ഭാസ്കരൻ ചുവന്ന കണ്ണുകൾ ഒന്നുകൂടെ ചുവപ്പിച്ചു ദേഷ്യത്തിൽ ആടി ആടി വന്ന്  അവളുടെ അമ്മയുടെ മടിയിൽ കിടക്കുകയായിരുന്ന അവളുടെ  പനംകുല പോലെ ഉള്ള മുടിക്ക് ചുറ്റിപ്പിടിച്ചു വലിച്ചിഴച്ചു ഇഴച്ചു മുന്നോട്ട് നീങ്ങി..

മുടിയിൽ ചുറ്റിപ്പിടിച്ചു വിലിക്കുമ്പോൾ അവൾ അവളുടെ അമ്മയെ ചുറ്റി പിടിച്ചിരുന്നു......

എന്നെ വിട്ട് കൊടുക്കല്ലേ അമ്മേ....

ആ അമ്മയും

💬 Comments

View all comments