Chapter Title : അവൾ അനുപമ [രുദ്രാ]
അവളെ അയാളുടെ കയ്യിൽ നിന്നും രക്ഷിക്കാൻ ആയി അവളെ ചുറ്റിപ്പിടിച്ചു..
രണ്ടു പേരെയും വലിച്ചു അയാൾ പത്തടി മുന്നോട്ടു വന്നു... ആ സമയം അവൾ മുടിയിലെ ചുറ്റിപ്പിടിച്ചപ്പോൾ ഉള്ള വേദന കാരണം അലറി കരയുന്നുണ്ടായിരുന്നു....
അയ്യോ.... അമ്മേ.... ഹാ.....
ആ കരച്ചിൽ കേട്ടത് കൊണ്ടായിരിക്കും ആ അമ്മയുടെ കൈയ്യിൽ നിന്നും മകളെ വിട്ട് പോയത്...
മുടിയിലെ വേദന കാരണം ആയിരിക്കും അവളുടെ അമ്മയെ അവൾ ചുറ്റിപ്പിടിച്ച കൈ അയഞ്ഞു പോയത്...
ഭാസ്കരൻ ആ സാധു പെൺകുട്ടിയെ വലിച്ചിഴച്ചു ചുമരിൽ ചേർത്ത് നിർത്തി കഴുത്തിനു പിടിച്ചു....
ആർക്കും അയാളോട് അടുക്കാനോ... എതിർക്കാനോ.. ഒന്നും പറയാനോ കഴിയാതെ നോക്കി നിന്നു... എല്ലാവർക്കും ഭയം....
ചുമരിൽ ചേർത്ത് നിർത്തി അയാൾ ആ കുട്ടിയുടെ കഴുത്തിൽ അമർത്തി ഞെരിച്ചു... ആ കുട്ടിക്ക് ശ്വാസം കിട്ടാതെ പിടയുകയും കണ്ണുകൾ പുറത്തേക്കു തള്ളി വരുകയും ചെയ്യുന്നുണ്ടായിരുന്നു...
ഇത് കണ്ട അവളുടെ അമ്മ നിലത്തുനിന്നും ഓടി വന്ന് അയാളുടെ കയ്യിൽ കയറി ആവുന്ന ശക്തിയിൽ ആ കുട്ടിയുടെ കഴുത്തിൽ ഉള്ള പിടുത്തം വിടുവിക്കാൻ നോക്കി... ആ കൈ ഒന്ന് അയഞ്ഞതും ആ പെൺകുട്ടി ആഞ്ഞു ശ്വാസം വലിച്ചു...
ഭാസ്കരൻ ആ പാവം സ്ത്രീയെ ഇടത്തെ കൈകൊണ്ടു കഴുത്തിനു പിടിച്ചു പത്തടി ദൂരത്തേക്ക് എറിഞ്ഞു... അവർ അവിടെ നടു തല്ലി വീണു..
അപ്പോഴേക്കും ഒരു 16 വയസ്സ് തോന്നിക്കുന്ന മെലിഞ്ഞു വെളുത്ത ഒരു പയ്യൻ അയാളുടെ കയ്യിൽ കയറിപ്പിടിച്ചു
വിട്... വിട്..... അച്ഛാ.... കുഞ്ഞേച്ചിയെ വിട്... എന്ന് പറഞ്ഞ് അവൻ അച്ഛന്റെ കയ്യിൽ തുങ്ങി... ഭാസ്കർ ആ പയ്യനെയും
💬 Comments
View all comments