Chapter Title : അവൾ അനുപമ [രുദ്രാ]
വീഴാതെ ആടി നിന്നു... ചുറ്റുമുള്ളവരെ നോക്കി...
ഒരു പെണ്ണിന്റെ കയ്യിൽ നിന്നും ചെക്കിടടക്ക് ആണ് ഭാസ്കരന് അടി കിട്ടിയത്...
അവിടെ കൂടി നിന്നവരെല്ലാം ആകെ തരിച്ചു നിന്നു...
അമ്മ തിരിഞ്ഞ്....ആ കുട്ടിയുടെ നേരെ രണ്ടടി വെച്ച് കുനിഞ്ഞു ആ കുട്ടിയെ താങ്ങി.. എഴുനേൽപ്പിക്കാൻ തുടങ്ങി..
കൊല്ലട്ടെ....കൊന്നോട്ടെ... ചേച്ചി... അതോടെ തീരുമെല്ലോ.....
അങ്ങനെ എങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപ്പെടാമെല്ലോ....
ചുമച്ചു.....ചുമച്ചു ..... വേഗം വേഗം ശ്വാസം എടുത്തു ആ കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു...
നീ എന്നെ അടിക്കാറായ് അല്ലെടി....
എന്ന് മുരണ്ടു.... അയാൾ അമ്മയുടെ അടുത്തേക്ക് നീങ്ങി...
അയാൾ അമ്മയെ എന്തെങ്കിലും ചെയ്യും എന്ന് ഉറപ്പുള്ള ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി....
ഞാൻ അവിടെ എത്തുന്നതിനു മുന്നേ...
തിരിഞ്ഞു നിന്നിരുന്ന അമ്മയുടെ കയ്യിൽ പിടിച്ചു വലിച്ചു.. അമ്മ കറങ്ങി അയാളുടെ മുന്നിൽ വന്ന് നിന്നു.... ആ പെൺകുട്ടി താഴെയും വീണു....
അയ്യോ.... ഒന്നും ചെയ്യല്ലേ.... ആ അമ്മയുടെയും മകളുടെയും നിലവിളി ഉയർന്നു....
അയാൾ കൈ ഉയർത്തി അമ്മയുടെ മുഖത്തടിക്കാൻ പോകുകയാണ് എന്ന് മനസ്സിലാക്കിയ അമ്മ രണ്ട് കൈകൊണ്ടും ചെവിയും മുഖവും പൊത്തിപ്പിടിച്ചു... കണ്ണുകൾ ഇറുക്കി അടച്ചു നിന്നു....
അടി വീഴേണ്ട സമയം കഴിഞ്ഞിട്ടും... കൈ പതിയാഞ്ഞത് എന്തെ എന്ന് കണ്ണ് തുറന്ന് നോക്കിയപ്പോൾ അമ്മ കാണുന്ന കാഴ്ച... ഞാൻ അയാളുടെ കയ്യിൽ കയറി പ്പിടിച്ചു അടി തടുത്തു നിർത്തിയതാണ്... അമ്മ കാണുന്നത്
അമ്മ വേഗം അവിടെ നിന്നു ആ കുട്ടിയുടെ അടുത്തേക്ക് നീങ്ങി നിന്നു...
കൈയ്യെടുക്കെടാ.....
ഞാൻ ഭാസ്കരന്റെ കയ്യിൽ പിടിച്ചത് ഇഷ്ടം ആകാതെ അയാൾ
💬 Comments
View all comments