0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

എന്നോട് അലറി..

അയാൾക്ക്‌ അമ്മയെ കിട്ടണം... ആളുകളുടെ മുന്നിൽ വെച്ച് തല്ലിയതല്ലേ...? ആ കലി തീർക്കണം... എനിക്ക് കാര്യം മനസിലായി...

മുന്നിൽ നിന്നും മാറെടാ നായെ...

ഞാൻ അയാളുടെ മുഖത്തു നോക്കി

മാറിയില്ലങ്കിൽ..?

അയാളുടെ കൈ തടുത്തു നിർത്തിയ എന്നെ കൈ കുടയുന്ന കൂട്ടത്തിൽ ഒരു തള്ള് അങ്ങ് തന്നു.. ഇത് പ്രതീക്ഷിക്കാത്ത ഞാൻ രണ്ടടി പുറകോട്ടു വെച്ചതും.,  അയാൾ എന്റെ കഴുത്തിൽ പിടുത്തം ഇട്ടു ഞെക്കി...

ഞാൻ എന്റെ മുട്ട് കൈ കൊണ്ട് അയാളുടെ കൈക്ക് ഒരു അടി കൊടുത്തതും അയാളുടെ എന്റെ കഴുത്തിലെ പിടി അയഞ്ഞതും

അയാളുടെ  കൈപ്പത്തി പിടിച്ചു ഞാൻ ഞേരിച്ചുടച്ചു... അയാൾ വേദകൊണ്ട് അലറി രണ്ടടി പിന്നോട്ട് വലിഞ്ഞു....

കൈ കുടഞ്ഞു...വീണ്ടും അയാൾ എന്റെ നേരെ കൈ ഉയർത്തി അടിക്കാൻ നോക്കിയതും ആ കയ്യിൽ കയറി പിടിച്ച് തിരിച്ചെതും അയാൾ വേദന കൊണ്ട് അലറി..എനിക്ക് പുറം തിരിഞ്ഞു മുന്നിൽ നിന്നു... കൈ ഒന്നയച്ചതും അയാൾ കുതറി രണ്ടടി മുന്നോട്ട് വെച്ചതും... ഞാൻ കാലുയർത്തി അയാളുടെ പുറത്ത് ആഞ്ഞു ഒരു ചവിട്ടു കൊടുത്തു... അതിന്റെ ഫോഴ്‌സിൽ അയാൾ  വെച്ച് വെച്ച് ചുമരിൽ പോയി മുഖം അടച്ചു വീണു...

അയാൾ വീണ്ടും എണീറ്റു വന്നു എന്നെ തല്ലാൻ കൈ ഓങ്ങിയതും കയ്യിൽ പിടിച്ച്
ഞാൻ അയാളെ നോക്കി...

കുറേ നേരമായി നീ ഇത് തുടങ്ങിയിട്ട്...

നീ എന്താ കരുതിയത്... കള്ള് കുടിച്ച് എന്തും ചെയ്യാം എന്നോ...

ആരും ചോദിക്കില്ല എന്നോ...?

ഇന്ന് നിന്റെ അവസാനം ആണ്...  ഒരു അഞ്ചേട്ടണം അങ്ങ് കിട്ടി എന്റെ കയ്യിൽ

💬 Comments

View all comments