Chapter Title : അവൾ അനുപമ [രുദ്രാ]
നിന്നും അതിന് ശേഷം നെഞ്ചത്ത് ആഞ്ഞു ഒരു ചവിട്ടു കൊടുത്തതും അയാൾ പത്തടി മാറി ഉരുണ്ടു മറഞ്ഞു വീണു... രണ്ടുമൂന്നു വട്ടം എണീക്കാൻ നോക്കിയതും വീണ്ടും താഴേക്കു വീണു അവിടെ കിടന്നു...
എനിക്ക് കലി അടങ്ങിയില്ല....
ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു..
കമഴ്ന്നു കിടക്കുന്ന അയാളുടെ കൈ പിടിച്ച് ഓടിച്ചു.....
വേദന കൊണ്ട്...അയാൾ അലറി കരഞ്ഞു. ....
വലിച്ചു മലർത്തി കിടത്തി....
കഴുത്തിൽ കാൽ വെച്ചമർത്തിയതും അയാൾ ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി.. കണ്ണുകൾ രണ്ടും ഉന്തി പുറത്ത് വരാൻ തുടങ്ങി....
മോനെ....... രെഞ്ചു..... വേണ്ട.....
അമ്മ ഓടി വന്നു എന്നെ തള്ളി മാറ്റി.....
അയാളുടെ നേരെ കൈ ചൂണ്ടി... ഈ ദിവസം നിനക്ക് ഓർമ്മ വേണം...
അയാൾ. ചുമച്ചു ചുമച്ചു അവിടെ കിടന്നു.. എനിക്ക് കലി അടങ്ങിയില്ല....
ഇനി ഇപ്പോൾ എന്തൊക്കെയാ ഉണ്ടാകുക എന്ന് കണ്ടറിയേണ്ടി വരും...
ഇന്ന് രാത്രി ഇതിന്റെ ബാക്കി അയാൾ ആ അമ്മയുടെയും മകളുടെയും നേരെ തീർക്കും...
ആൾക്കൂട്ടത്തിൽ നിന്നും ആരോ പറയുന്നത് ഞാൻ കേട്ടു...
ഞാൻ അമ്മയുടെ കൈയ്യിൽ നിന്നും എന്റെ കൈ വിടുവിച്ചു..
ഞാൻ എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ....അമ്മ പേടിയോടെ വേണ്ട ഒന്നും ചെയ്യണ്ട അയാളെ എന്ന രീതിയിൽ തലയാട്ടി...
ഞാൻ നേരെ ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു... ഞാൻ അവളെ നോക്കി അവൾ മുട്ടിൽ തല താഴ്ത്തി ഇരുന്നു എങ്ങി എങ്ങി കരയുകയാണ്...
ഇങ്ങോട്ട് നോക്കു... അവൾ നോക്കിയില്ല. കരയുകയാണ്....
ഞാൻ വീണ്ടും ഉറച്ച ശബ്ദത്തിൽ വിളിച്ചു..... അപ്പോൾ പതുക്കെ മുഖം ഉയർത്തി.. മുഖമെല്ലാം അലസമായ
💬 Comments
View all comments