0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 684

ആ ശബ്ദം കേട്ട ഭാഗത്തേക്ക്‌ ഓടുന്നതാണ് കണ്ടത്...

എവിടുന്നാ നിലവിളി ശബ്ദം കേട്ടത്....??

ആരാ...നിലവിളിച്ചത്....?

ആരോ എന്റെ ചുമലിൽ തട്ടി ചോദിച്ചു... ഞെട്ടി തരിച്ചു.....ചുറ്റും നോക്കിയപ്പോൾ  എന്റെ മുന്നിൽ അഞ്ചേട്ട് ആളുകൾ എനിക്ക് ചുറ്റും നിൽക്കുന്നു...

ഞാൻ യാന്ദ്രികമായി ശബ്ദം കേട്ട ഭാഗത്തേക്ക്‌ വിരൽ ചൂണ്ടി.. സ്ത്രീകൾ ഉൾപ്പെടെ എല്ലാവരും എന്നെ ഒന്ന് നോക്കി... എന്നിട്ട് അവിടേക്ക് ഓടിപ്പോയി....

ഞാനും ഒരു നിമിഷം അവിടെ നിന്നു...

അങ്ങോട്ട് പോകണോ വേണ്ടയോ..?  പിന്നെ അങ്ങോട്ട് പോകാൻ തീരുമാനിച്ചു.. പതുക്കെ അങ്ങോട്ട് നടന്നു...

വീടിന്റ മുന്നിൽ ആരെയും കാണുന്നില്ല... ചെറിയ ശബ്ദം കേൾക്കുന്നു... അടുക്കള ഭാഗത്തുനിന്നും ആണ് തോനുന്നു.... ഞാനും അങ്ങോട്ടേക്ക് നടന്നു....

അവിടെ ചെന്നപ്പോൾ  ആദ്യം കണ്ടത്..
തലയിൽ കൈ വെച്ച്... നിലത്തിരുന്ന് ഏങ്ങി... എങ്ങി... കരയുന്ന ഒരു സാധു സ്ത്രീ യെ ആണ്... അവർ പറയുന്നതൊന്നും വ്യക്തമല്ല... ഇനി അതോ... ഞാൻ വല്ലാത്ത അവസ്ഥയിൽ ആയതു കൊണ്ടാണോ... എന്നും മനസിലായില്ല... പിന്നെയും ഞാൻ അവരെ ശ്രദ്ധിച്ചു... പതുക്കെ പതുക്കെ എനിക്ക് കേൾക്കാൻ സാധിച്ചു....

ന്നാലും......ന്റെ...,....മോളെ....

ഞാൻ അപ്പോൾ കണ്ടില്ലായിരുന്നു എങ്കിൽ... എനിക്ക് വയ്യല്ലോ .......

ന്റെ ഭഗവാനെ....

നീ ഇതൊന്നും കാണുന്നില്ലല്ലോ....?

ന്റെ കുട്ടിയുടെ ഒരു അവസ്ഥ... ആരുമില്ലല്ലോ അവളെ ഈ നരകത്തിൽ നിന്നും ഒന്ന് രക്ഷിക്കാൻ....

ആ സ്ത്രീ എങ്ങലടിച്ചു കരഞ്ഞു  കൊണ്ടിരുന്നു...

ഇത് കേട്ടപ്പോൾ കിണറിന്റെ സൈഡിൽ നിന്നും ഒരു പൊട്ടിക്കരച്ചിൽ ആണ് കേട്ടത്....

അപ്പോൾ ആണ് ഞാൻ അങ്ങോട്ട് നോക്കിയത്...

ഒരു സ്റ്റുളിൽ  ഒരു പെൺ കുട്ടി എനിക്ക് മുഖം തിരിഞ്ഞിരിക്കുന്നു...  ഒരു സ്ത്രീ യുടെ അരക്കെട്ടിൽ കൈ ചുറ്റിപ്പിടിച്ചു എങ്ങി... എങ്ങി കരയുന്നുണ്ട്.... ആ സ്ത്രീ ആ കുട്ടിയുടെ തലയിൽ സ്നേഹത്തോടെ തലോടി... സാരല്ല്യ ട്ടൊ... പോട്ടെ... സാരല്ല്യ... കരയണ്ട ട്ടൊ... എന്ന് പറഞ്ഞു സമാദാനിപ്പിക്കുന്നുണ്ട്....

ചേച്ചി....ആ പൈപ്പിൽ നിന്നും  ഒരു ബക്കറ്റ് വെള്ളം എടുത്തേ....

ഈ ശബ്ദം....

എവിടെയോ...? നല്ല പരിചയമുള്ള ശബ്ദം....

ഞാൻ ആ സ്ത്രീ യുടെ മുഖത്തേക്ക് അപ്പോൾ ആണ് നോക്കുന്നത്...

യ്യോ...... ഇത് എന്റെ അമ്മ അല്ലെ....?

💬 Comments

View all comments