Chapter Title : അവൾ അനുപമ [രുദ്രാ]
കൂട്ടുകാരന്റെ വീട്ടിലേക്കാ..... ശെരി ചേട്ടാ.. കാണാം.... താങ്ക്സ്...
വേഗം സംസാരം മുറിച്ചു......
വണ്ടി യൂ ടേൺ എടുത്തതും...
അമ്മ നീയെന്താ അയാളോട് കാര്യം പറയാഞ്ഞത്... പൂമംഗലം ജനാർദ്ദനൻ എന്ന ആളുടെ വീടിലേക്ക് ആണ് ... വഴി ഒന്ന് പറഞ്ഞു തരുമോ എന്ന് ചോതിക്കായിരുന്നില്ലേ....?
ഞാൻ.....രണ്ട് സ്റ്റോപ്പ് പിറകിൽ ആണെന്ന് എന്നല്ലേ അയാൾ പറഞ്ഞത്... അവിടെപ്പോയി അന്വേഷിച്ചാൽ പോരെ...? എന്തിനാ...? ഏതിനാ...? എല്ലാം ഇനി അയാളോടും പറയേണ്ടിവരും.....
ചുമ്മാ എന്തിന്.......പെണ്ണ് കാണാൻ പോകുവാ എന്ന് നാട്ടുകാരെ മൊത്തം അറിയിക്കണ.....?
അമ്മേ..... ഇതാണ് സ്റ്റോപ്പ്.... ഇവിടെ ആരെയും കാണുന്നില്ലല്ലോ..... രാകവേട്ടനെയും.. കാണുന്നില്ലല്ലോ...?
പുള്ളി മുങ്ങി എന്നാ തോന്നുന്നേ... അച്ഛൻ ഏർപ്പാടാക്കിയതല്ലേ... അങ്ങനെയേ വരൂ...
ഞാൻ അമ്മയെ ഒന്ന് താങ്ങി.... എന്തൊക്ക ആയിരുന്നു രാവിലെ ബഹളം
അമ്മ ചുറ്റുപാടും ഒന്ന് നോക്കി... ഞാൻ ഹെൽമെറ്റ് അഴിച്ചതും... ന്റെ തലയ്ക്കു ഒരു കിഴുക്കു... അങ്ങ് വെച്ച് തന്നു......അതെ.... ന്റെ ഹസ് നെ പറഞ്ഞാൽ ഉണ്ടെല്ലോ....?
നീ പോത്തു പോലെ കിടന്നുറങ്ങിക്കോ.....
നമ്മളെയും കാത്ത് നിന്ന് കാണാഞ്ഞിട്ട്..... രാകവേട്ടൻ ഇനി ഇന്ന് വരില്ല എന്ന് കരുതി മുഷിഞ്ഞു പോയിട്ടുണ്ടാകും ....
കുറച്ച് നേരത്തെ ഇറങ്ങണം.... എത്ര നേരം ആയി നിന്നെ വിളിക്കുന്നു... ഇപ്പോൾ കണ്ടോ..... അമ്മ കലിപ്പാകാൻ തുടങ്ങി....
ഞാൻ വേഗം ബൈക്കിൽ നിന്നും ഇറങ്ങി അടുത്തുള്ള കടയിൽ അന്വേഷിച്ചു തിരിച്ചു വന്നു...
അമ്മ എന്തായി....?
ദാ..,.. ആ വഴി പോയാൽ രണ്ട് വളവ് കഴിഞ്ഞു ഒരു ചെറിയ നാലും കൂടി ഉള്ള വഴി ഉണ്ട്.. അവിടുന്ന് ലെഫ്റ്റ് തിരിഞ്ഞാൽ വീട് ആയി...
വണ്ടി ഓടിച്ചു ജെങ്ഷനിൽ എത്തിയപ്പോ വീണ്ടും സംശയം ആയി ഏതാണ് വീട് എന്ന്...
അമ്മ.... വീട്........ഏതാ.....എന്ന് ഞാൻ...... ഒന്ന് ചോദിച്ചു....... ഉറപ്പ് വരുത്തിയിട്ട് വരാം..
നീ ഇവിടെ നിൽക്...
അല്ല ഞാൻ പോയാൽ പോരെ..?...
വേണ്ട ഞാൻ പൊക്കോളാം..
അമ്മ അടുത്തുള്ള ഒരു വീട്ടിലേക്ക് നടന്നു പോയി... പകുതി എത്തിയതും....
അയ്യോ..... ന്റെ.... മോളേ......
എന്നൊരു അലർച്ച ആണ് കാതുകളിൽ മുഴങ്ങിയത്...
ഞാൻ ഒരു നിമിഷം ഷോക്ക് ആയി നിൽക്കുമ്പോൾ.... അമ്മ
💬 Comments
View all comments