Chapter Title : അവൾ അനുപമ [രുദ്രാ]
പിടിച്ച് എഴുനേൽപ്പിച്ചു...
ഞാൻ അവരോടായി പറഞ്ഞു... ഞാൻ നിങ്ങളുടെ മകളെ കൊണ്ട് പോകുകയാണ്.... എന്റെ ജീവിതത്തിലേക്ക്.... എനിക്ക് അവളുടെയും അമ്മയുടെയും സമ്മതം മാത്രം മതി....
ആ അമ്മ ഭയത്തോടെ വീണു കിടക്കുന്ന അയാളെ നോക്കി....
ഞാൻ പേടിക്കേണ്ട.... അവരുടെ കൈ എന്റെ കൈക്കുള്ളിൽ ആക്കി അവരോടു സമ്മതം ചോദിച്ചു...
ആ അമ്മ എന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി... എന്റെ കൈ വിടുവിച്ചു...എന്നെ ഒന്ന് നോക്കി... കൈകൾ കൂപ്പി...
അത് സമ്മതം ആണ്....എന്നോണോ...? അവളെ ഈ നരകത്തിൽ നിന്നും എങ്ങനെ എങ്കിലും ഒന്ന് രക്ഷപ്പെടുത്തു....എന്നാണോ.....എന്ന് എനിക്ക് മനസ്സിലായില്ല...
ഞാൻ നടന്ന് അവളുടെ അടുത്തെത്തി.. അവളുടെ കയ്യിൽ പിടിച്ചു.. അവൾ നിറഞ്ഞ കണ്ണുകളോടെ അമ്മയെ ഒന്ന് നോക്കി.. അനിയനും അമ്മയുടെ അടുത്തുണ്ട്...
ഞാൻ എന്റെ അമ്മയുടെ അടുത്തേക്ക് അവളെയും കൂട്ടി നടന്നു...
അമ്മ ആകെ കിളി പോയി നിൽക്കുകയാണ്...
ഞാൻ ചുറ്റും കൂടി നിൽക്കുന്നവർക്ക് നേരെ തിരിഞ്ഞു....
ഇത് നിങ്ങളുടെ നാടാണ്...
ഞാൻ ഈ കുട്ടിയെ കൊണ്ട് പോകുകയാണ്... എന്റെ ജീവിതത്തിലേക്ക്... ആരും എതിര് നിൽക്കരുത്... നിന്നാൽ എനിക്ക് നിങ്ങളോടും അടിയുണ്ടാക്കേണ്ടിവരും..
ഇത് നിങ്ങളുടെ നാടാണ്.. നിങ്ങള്ക്ക് വേണമെങ്കിൽ കൂട്ടം ചേർന്ന് എന്നെ തോല്പിക്കാൻ കഴിയും... അടിച്ച് ഓടിക്കാൻ കഴിയും.....
പക്ഷെ ഞാൻ തിരിച്ചു വരുന്നത് അതിലും വലിയ കൂട്ടവും ആയിട്ടായിരിക്കും... ഉറച്ച ശബ്ദത്തിൽ ഞാൻ പറഞ്ഞു....
ആരും എതിര് പറയുകയോ... ഒന്നും ചോദിക്കുകയോ ഉണ്ടായില്ല.. എല്ലാവർക്കും ആ കുട്ടി അവിടെന്ന് രക്ഷപ്പെടട്ടെ എന്ന ചിന്ത ആണ് ഉള്ളത്എന്ന് എനിക്ക് തോന്നി...
ഞാൻ അവളുടെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു...
💬 Comments
View all comments