Chapter Title : അവൾ അനുപമ [രുദ്രാ]
കൂടെ അമ്മയും
അവൾ തിരിഞ്ഞു നോക്കി... തിരിഞ്ഞു നോക്കി ആണ് നടക്കുന്നത്...
നടന്നു റോഡിൽ എത്തിയതും.. അമ്മ എങ്ങനെ പോകും... ബൈക്ക് ഇവിടെ നിന്നോട്ടെ... നമുക്ക് കൂട്ടുകാരെ കൊണ്ട് പിന്നേ എടുപ്പിക്കാം.... ഞാൻ വണ്ടി ഒരു സൈഡിൽ ഒതുക്കി നിർത്തി....
അവിടെ ഉള്ള ചേട്ടനോട് ഒരു വണ്ടി കിട്ടുമോ എന്ന് ചോദിച്ചു... അയാൾ ആരെയോ വിളിച്ച് ഒരു ഓട്ടോ അറേഞ്ച് ചെയ്തു തന്നു..... ഓട്ടോ ഇപ്പോൾ വരും എന്ന് പറഞ്ഞു...
ഞാൻ അതിന് ഇടക്ക് രണ്ട് കൂട്ടുകാരെ വിളിച്ച്... ചെറിയ ഒരു പ്രശ്നം ഉണ്ട്... ഒരു കല്യാണം register ചെയ്യണം ഇന്ന് തന്നെ... നീ ഒന്ന് പോയി അന്വേഷിച്ചു ഡീറ്റെയിൽസ് വിട്...
അവൻ ഇന്നോ p.. ആർക്കാണ് കല്യാണം.. എന്താ കാര്യം.. അതൊക്കെ ഞാൻ പറയാം നീ വീട്ടിലേക്കു വാ നമ്മുടെ കൂട്ടുകാരോടും പറഞ്ഞേക്ക്...
ഞാൻ ഫോൺ കട്ട് ചെയ്തതും... അമ്മ ഫോൺ ഒന്ന് നോക്കട്ടെ....
ഞാൻ അച്ഛനെ ഒന്ന് വിളിക്കട്ടെ..
എല്ലാം പറയാൻ നിൽക്കണ്ട... ചുരുക്കി പറഞ്ഞാൽ മതി...
ഹാ....എന്നും പറഞ്ഞ്....അമ്മ ഫോണും വാങ്ങി മാറിനിന്നു സംസാരിച്ചു...
അ പ്പോഴേക്കും auto വന്നു.. ഞങ്ങൾ ഓട്ടോയിൽ കയറി വീട്ടിലേക്കു യാത്ര തിരിച്ചു.....
ആരും ഒന്നും സംസാരിച്ചില്ല...
അമ്മയും ടെൻഷനിൽ ആണ്.. ഞാനും ടെൻഷനിൽ ആണ്...
അച്ഛനോടും ബന്ധുക്കളോടും ഇതൊക്കെ എങ്ങനെ അവതരിപ്പിക്കും...?
ഇനി എന്നെ അവിടെന്ന് ചവിട്ടി പുറത്താക്കുമോ..?
അമ്മ അച്ഛനോട് എന്തായിരിക്കും പറഞ്ഞിട്ടുണ്ടാകുക..?
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി ആകെ വല്ലാത്ത ഒരു അവസ്ഥയിൽ മുന്നോട്ട് നോക്കി ഇരിക്കുന്നുണ്ട്...
എത്ര സമയം അങ്ങനെ ഇരുന്നെന്നോ...
💬 Comments
View all comments