Chapter Title : അവൾ അനുപമ [രുദ്രാ]
അവളുടെ കോലം കണ്ടതും അവന് ആകെ സംശയമായി
അവൻ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു... കൂടെ ഉണ്ടായിരുന്നവർക്കും ഒന്നും മനസിലായില്ല... അവരും എന്നെയും നോക്കുന്നു.. അമ്മയെയും ആ കുട്ടിയേയും മാറി മാറി നോക്കുന്നു..
അവൻ ഓടി എന്റെ അടുത്തു വന്ന്...
എന്താടാ ഇതൊക്കെ...?
ഏതാണ് ആ കുട്ടി...?
നീയെന്താ അമ്മയും ആയിട്ടു വന്നേ...?
ആരുടെ കല്യാണം നടത്തണം എന്നാ നീ പറഞ്ഞത്..?
ആ കുട്ടിയുടെ ആണോ..?
പയ്യൻ എവിടെ...?
അവർക്കൊന്നും കാര്യം അറിയാത്തതു കൊണ്ട്. ചോദ്യങ്ങൾ ഇങ്ങനെ വന്ന് കൊണ്ടിരുന്നു.....
ഞാൻ എന്ത് പറയണം എന്ന് ആലോചിച്ചു നിൽക്കുമ്പോളേക്കും അവളുമായി അമ്മ ഞങ്ങളുടെ അടുത്തെത്തി ...
കല്യാണം ഈ കുട്ടിക്കാണ്... കഴിക്കുന്നത് ഇവനും.. അമ്മ പറഞ്ഞപ്പോൾ അവന്മാർ ഞെട്ടി...
ഇവനോ....?
കൂട്ടുകാർ ഒരുമിച്ചു ചോദിച്ചു..
ആ .... അവനും.. ഈ കുട്ടിയും ഇഷ്ടത്തിൽ ആയിരുന്നു... ഇന്ന് പെണ്ണ് ചോദിക്കാൻ പോയതായിരുന്നു... അവര് അമ്പിനും വില്ലിനും അടുക്കുന്നില്ല...വഴക്കും ആയി....
പിന്നെ ഒന്നും നോക്കിയില്ല....ഇട്ടിരുന്ന ഡ്രെസ്സിൽ തന്നെ അവളെ അവിടുന്ന് വിളിച്ചിറക്കി കൊണ്ട് വന്നു....
ബാക്കി ഒക്കെ പിന്നേ പറയാം... വേഗം ബാക്കി കാര്യങ്ങൾ ഒക്കെ നോക്ക്..
ഞങ്ങൾ ഇപ്പോൾ വരാം എന്ന് പറഞ്ഞ് അമ്മ അവളെയും കൊണ്ട് പോയി...
അമ്മ പറഞ്ഞത് കേട്ടതും അവർക്ക് എല്ലാത്തിനും ഉള്ള ഉത്തരം കിട്ടി...
എത്ര ഭംഗിയായിട്ടാണ് അമ്മ കാര്യങ്ങൾ ഡീൽ ചെയ്തത്...
കൂട്ടുകാർ എല്ലാം കൂടെ എന്നെ കലിപ്പിൽ ഒന്ന് നോക്കി...
എന്നാലും ഞങ്ങളോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ... പരിഭവം ഉണ്ടായിരുന്നു അവരുടെ മുഖത്ത്...
നീ വാ... എന്ന് പറഞ്ഞ്
💬 Comments
View all comments