Chapter Title : അവൾ അനുപമ [രുദ്രാ]
അവർ എന്നെയും കൂട്ടി കൗണ്ടറിലേക്ക് നടന്നു...
ടാ നീ ആ ഓട്ടോക്കാരനെ വിട്ടേക്ക്...
ഒരാൾ അതിന് പോയി...
ബാക്കി ഉള്ളവർ കൌണ്ടറിൽ നിൽന്നു..
ടാ മാലയും ബൊക്കയും.. താലിയും ഒന്നും വാങ്ങാൻ പറ്റിയില്ല...
ഇവിടെ മാല കെട്ടുന്ന ചേച്ചിയെ കൊണ്ട് രണ്ട് തുളസി മാല കെട്ടിച്ചിട്ടുണ്ട്...
അത് പോരെ..?
ഹാ.. അത് മതി...
രണ്ട് പേരുടെയും id തരൂ.... കൗണ്ടറിൽ നിന്ന ആള് ഞങ്ങളോട് ചോദിച്ചു..
ചേട്ടാ id എന്റേത് ഉണ്ട്.. ആകുട്ടിയുടെ ഇല്ല... ഞാനും കൂട്ടുകാരും അവരെ സാഹചര്യം മനസ്സിലാക്കാൻ ശ്രെമിച്ചു..
അതൊന്നും പറഞ്ഞാൽ പറ്റില്ല...
Id ഇല്ലാതെ രജിസ്റ്ററിൽ ഒപ്പിടാൻ പറ്റില്ല... കോപ്പി യും വേണം... രണ്ട് സാക്ഷികളുടെയും id കോപ്പി വേണം...
Id വൈകിട്ട് എത്തിക്കാം... ചേട്ടാ...പ്ലീസ്... അങ്ങനത്തെ സാഹചര്യം ആയതു കൊണ്ടല്ലേ...എല്ലാരും പറഞ്ഞ് നോക്കി...
ഇനി ഇപ്പോൾ എന്ത് ചെയ്യും...?
അപ്പോഴേക്കും അമ്മയും ആ കുട്ടിയും ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു...
അമ്മ അവളുടെ മുടി ഒക്കെ ചീകി ഒതുക്കി പിരിച്ചിട്ടിരുന്നു.. ചെറുതായി കണ്ണെഴുതി.. പൊട്ടു കുത്തി.. പൗഡർ ഇട്ടിട്ടുണ്ട്...
അമ്മ എന്താ പ്രശ്നം...
കാര്യം മുഴുവൻ കേട്ട് ഇനി എന്താ ചെയ്യുക ...അമ്മയും സംസാരിച്ചു നോക്കി...
നിയമം ആണ്......ചേച്ചി...... അത് കൊണ്ടാണ്...
വീട്ടിലേക്ക് പോയാലോ...? കൂട്ടുകാരൻ... ചോദിച്ചു...
ടാ... നീ അവരോടു... ആ തുളസി മാല പൂചിച്ചത് കൊണ്ട് വന്നു തരാൻ പറ...
ഏതായാലും വന്നതല്ലേ...
ഭഗവാന്റെ മുന്നിൽ എന്ത് നിയമം...
ഇന്ന് അമ്മ ഫുൾ മാസ്സ് ആണെല്ലോ...
അമ്മ എന്റെയും അവളുടെയും കൈ പിടിച്ച് അമ്പലത്തിന് മുന്നിൽ കൊണ്ട് നിർത്തി...
💬 Comments
View all comments