0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

ആണ് ഉള്ളത് നിങ്ങൾ അത് ഒന്ന് എടുത്തു ഇവിടെ എത്തിക്കണേ... ഇതാ ചാവി.. വണ്ടി ഉള്ള സ്ഥലവും പറഞ്ഞു കൊടുത്തു... ശെരി വൈകിട്ട് കാണാം.. നിങ്ങൾ റസ്റ്റ്‌ എടുക്ക്....

ഇവന്മാര് എന്താ വേഗം പോയത്..?

അച്ഛൻ വരുന്നതിനു മുന്നേ മുങ്ങിയതാണോ..?

ഹാ വൈകിട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ടല്ലോ...? നോക്കാം..

ഇന്ന് നടന്ന കാര്യങ്ങൾ ആലോചിച്ചു സോഫയിൽ ഇരുന്നു...

എത്ര സമയം അങ്ങനെ ഇരുന്നു എന്ന് അറിയില്ല...  അമ്മ വന്നു തലയിൽ തലോടിയപ്പോൾ ആണ് കണ്ണ് തുറന്നത്..

നീ ഇത് കുടിക്ക്...  ജൂസ് തന്ന് അമ്മ പറഞ്ഞു...

ഞാൻ ഭക്ഷണം വേഗം ഒരുക്കട്ടെ..

പിന്നെ ആ കുട്ടിക്ക് ഇടാൻ ഇവിടെ ഡ്രസ്സ്‌ ഒന്നും ഇല്ല..വരുമ്പോൾ ഇട്ട ഡ്രസ്സ്‌ ആണ് ആകെ ഉള്ളത്... ഊണ് കഴിച്ചിട്ട് അവൾക്കു കുറച്ച് ഡ്രസ്സ്‌ എടുക്കണേ...

ഞാൻ അമ്മയോട്...  അവൾ എവിടെ..?

അവൾ കുളിക്കുന്നുണ്ട്... മാറാൻ നിന്റെ ട്രാക്ക് പാന്റും ടീഷർട്ടും കൊടുത്തിട്ടുണ്ട്..
എന്റേത് അവൾക്കു പറ്റില്ലല്ലോ..ഇവിടെ അവൾക്കു പാകമായ ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ..? ഞാൻ അടുക്കളയിലേക്ക് ചെല്ലേട്ടെ...

ഞാൻ ജൂസ് കുടിച്ച് കണ്ണുകൾ അടച്ച് അവിടെത്തന്നെ ഇരുന്നു...

ടാ...  രഞ്ജു..... വാ...വന്ന് ഊണ് കഴിക്കു..

ഞാനും അമ്മയും അവളും കൂടെ ഊണ് കഴിച്ചു... അവൾ എന്റെ ഡ്രസ്സ്‌ ആണ് ധരിച്ചിരുന്നത്...

ഞാൻ അവളെ ഒന്ന് നോക്കി..

തല താഴ്ത്തി ഭക്ഷണം കഴിക്കുന്നുണ്ട്...

അമ്മ അവളോട്‌ കഴിക്കു മോളെ... ഇതുകഴിക്കു....അത് കഴിക്കു ഭക്ഷണം ഇഷ്ട്ടം ആയില്ലേ... എരിവ് കൂടുതൽ ഉണ്ടോ...  അവൾ തലകുലുക്കുന്നുണ്ട്.. മൂളുന്നുണ്ട്.. തല ആട്ടുന്നുണ്ട്... ഞാൻ വേഗം കഴിച്ച് സോഫയിൽ വന്നിരുന്നു....

💬 Comments

View all comments