Chapter Title : അവൾ അനുപമ [രുദ്രാ]
കുറച്ചു കഴിഞ്ഞപ്പോൾ അമ്മ അവളെയും കൂട്ടി വന്നു.. അവൾ ഒരു ചുരിദാർ ഉടുത്ത് ഭംഗിയായി ഒരുങ്ങിയിട്ടിയുണ്ട്...
രഞ്ജു.. നീ ഇവളെയും കൂട്ടി കുറച്ച് ഡ്രസ്സ് എടുത്തിട്ട് വാ..
അമ്മ വരുന്നില്ലേ.....?
ഇല്ല നിങ്ങൾ പോയാൽ മതി... എനിക്ക് ഇവിടെ കുറച്ച് ജോലി ഉണ്ട്.. പിന്നെ ബൈക്ക് അല്ലെ ഇവിടെ ഉള്ളു... നിങ്ങൾ പോയിട്ടു വാ...
ഇതേ അടുത്ത വീട്ടിലെ അഞ്ജലിയുടെ ചുരിദാർ ആണ്.. അവളുടെ ഡ്രസ്സ് ഏകദേശം ഇവൾക്ക് പാകമാകും തോന്നി.. അതുകൊണ്ട് അവളുടെ ചുരിദാർ ഒന്ന് കടം വാങ്ങി... വന്നിട്ട് അലക്കി തേച്ച് തിരിച്ചു കൊടുക്കാം....
ഞാൻ ചാവിയും എടുത്ത് ബൈക്കിനരുകിലേക്ക് നടന്നു.. ബൈക്ക് സ്റ്റാർട്ട് ആക്കിയിട്ടു നിന്നു.. അവളെ എന്റെ പുറകെ അമ്മ കയറ്റി ഇരുത്തി...
അമ്മ......പതുക്കെ ശ്രദ്ധിച്ചു പോകണേ..
ഞാൻ വണ്ടി മുന്നോട്ട് എടുത്തതും അവൾ പേടിച്ച് ബൈക്കിലെ പിടുത്തം എടുത്ത് എന്റെ ഷോൾഡറിൽ വെച്ച് മുറുക്കി പിടിക്കാൻ തുടങ്ങി... കാര്യം മനസ്സിലായ ഞാൻ പതുക്കെ പോകാൻ തുടങ്ങി.. അപ്പോൾ ഷോൾഡറിൽ ഉള്ള അവളുടെ പിടുത്തം അയഞ്ഞു.... പാർക്കിങ്ങിൽ വണ്ടി നിർത്തി ഇറങ്ങി... അവളെയും കൂട്ടി ടെക്സ്റ്റ്യിൽസ് കയറി...
ഒരു സ്റ്റാഫ് വേഗം വന്നു.., എന്താണ് sir വേണ്ടത്.. മാഡം എന്താണ് വേണ്ടത്...
ചുരിദാർ വേണം.. ആ സ്റ്റാഫ് അവളെയും കൊണ്ടുപോയി... ഞാൻ പുറകെ പോയി... അവർ ഡ്രസ്സ് എടുക്കാൻ നിൽക്കുന്നതിന്റെ പുറകിൽ പോയി ചെയറിൽപോയി ഇരുന്നു....
ഇതിലും വില കുറഞ്ഞത് കിട്ടാൻ ബുദ്ധിമുട്ടാണ്....സ്റ്റാഫ് പറയുന്നത് കേട്ടാണ്... എന്റെ ശ്രെദ്ധ അങ്ങോട്ട് പോയത്...
വെപ്രാളത്തോടെ മറുപടി നൽകുന്ന അവൾക്കു അരികിലേക്ക് ഞാനും ചെന്നു...
💬 Comments
View all comments