Chapter Title : അവൾ അനുപമ [രുദ്രാ]
കാണുന്നില്ലല്ലോ....?
ന്റെ കുട്ടിയുടെ ഒരു അവസ്ഥ... ആരുമില്ലല്ലോ അവളെ ഈ നരകത്തിൽ നിന്നും ഒന്ന് രക്ഷിക്കാൻ....
ആ സ്ത്രീ എങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു...
ഇത് കേട്ടപ്പോൾ കിണറിന്റെ സൈഡിൽ നിന്നും ഒരു പൊട്ടിക്കരച്ചിൽ ആണ് കേട്ടത്....
അപ്പോൾ ആണ് ഞാൻ അങ്ങോട്ട് നോക്കിയത്...
ഒരു സ്റ്റുളിൽ ഒരു പെൺ കുട്ടി എനിക്ക് മുഖം തിരിഞ്ഞിരിക്കുന്നു... ഒരു സ്ത്രീ യുടെ അരക്കെട്ടിൽ കൈ ചുറ്റിപ്പിടിച്ചു എങ്ങി... എങ്ങി കരയുന്നുണ്ട്.... ആ സ്ത്രീ ആ കുട്ടിയുടെ തലയിൽ സ്നേഹത്തോടെ തലോടി... സാരല്ല്യ ട്ടൊ... പോട്ടെ... സാരല്ല്യ... കരയണ്ട ട്ടൊ... എന്ന് പറഞ്ഞു സമാദാനിപ്പിക്കുന്നുണ്ട്....
ചേച്ചി....ആ പൈപ്പിൽ നിന്നും ഒരു ബക്കറ്റ് വെള്ളം എടുത്തേ....
ഈ ശബ്ദം....
എവിടെയോ...? നല്ല പരിചയമുള്ള ശബ്ദം....
ഞാൻ ആ സ്ത്രീ യുടെ മുഖത്തേക്ക് അപ്പോൾ ആണ് നോക്കുന്നത്...
യ്യോ...... ഇത് എന്റെ അമ്മ അല്ലെ....?
അപ്പോഴേക്കും ആ ചേച്ചി ബക്കറ്റിൽ വെള്ളംഎടുത്തു അമ്മയുടെ അടുത്ത് എത്തിച്ചിരുന്നു..... ചേച്ചി.... ആ കുളിമുറിയിൽ നിന്നും കൈപ്പാട്ടയും സോപ്പും കൂടെ ഇങ്ങോട്ട് എടുത്തേ...
അമ്മ ആ കുട്ടിയുടെ തലയിലൂടെ അര ബാക്കറ്റ് വെള്ളം ഒഴിച്ച് സോപ്പ് ഇട്ട് തലമുടിയും മുഖവും നല്ലോണം കഴുകുന്നുണ്ട്... അതിന് ശേഷം..
ചേച്ചി.......ഒരു തോർത്ത് എടുത്തു തരുമോ...?
അമ്മ ആ കുട്ടിയുടെ പനങ്കുല പോലുള്ള മുടി തോർത്തി കൊടുക്കുന്നു.. അപ്പോളും ആ കുട്ടി അമ്മയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചിരുന്ന്
വിതുമ്പി കരയുകയായിരുന്നു...
അപ്പോൾ അടുത്തുള്ള ചേച്ചി... മണ്ണെണ്ണ വാസാനക്കുന്നുണ്ട്... ഡ്രെസ്സിൽ മുഴുവൻ മണ്ണെണ്ണ ആണ്...
ആ..... എന്നാ ഡ്രസ്സ് അങ്ങ് മാറ്റാം..
ചേച്ചി... ആ കുട്ടിയുടെ
💬 Comments
View all comments