0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.6K

ഒരു ഡ്രസ്സ്‌ ഇങ്ങോട്ട് എടുത്തേ.... അമ്മ ആ കുട്ടിയേയും താങ്ങി പ്പിടിച്ചു ബാത്‌റൂമിലേക്ക് നടന്നു....

അപ്പോൾ ആണ്....എനിക്ക് ശെരിക്കും കത്തിയത്...... അവിടെ എന്താ നടന്നത്
എന്ന്...

ഒരു ആത്മഹത്യാ ശ്രെമം

ആണ് അവിടെ നടന്നത്... അതിന്റ ബാക്കി കാര്യങ്ങൾ ആണ് ഞാൻ കണ്ടത് എന്ന്.... എനിക്ക് മനസ്സിലായി....

ഹൊ..

ആകുട്ടിയുടെ ഒരു കാര്യം....

വല്ല്യ കഷ്ടം തന്നെ... എന്നും വഴക്കും.. തല്ലുമ്പിടിയും...

ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യം ആണ്... എത്ര ന്ന് വെച്ചാ സഹിക്കുക... അടുത്ത് നിന്നും രണ്ട് സ്ത്രീ കൾ പറയുന്നത് ഞാൻ കേട്ടു.....

എന്താ ഇപ്പൊ ചെയ്യാ.... കുടിച്ച് ബോധം ഇല്ലാതെ കടത്തിണ്ണയിലും, റോഡിലും, പാടവരമ്പിലും കിടന്നാൽ..

പലപ്പോളും ഞാൻ കണ്ടിട്ടുണ്ട്  ആ അമ്മയും മകളും താങ്ങി കൊണ്ട് വരുന്നത്.... ബോധം ഇല്ലാതായാൽ ഇപ്പൊ എന്താ ചെയ്യ...
എന്റെ അടുത്തുള്ള രണ്ട് ചേട്ടന്മാർ പറയുന്നതും ഞാൻ കേട്ടു.... ആകെ ഒരു വല്ലാത്ത അവസ്ഥ...

അപ്പോൾ ആണ് എന്റെ അമ്മയുടെ  അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു... തോളിൽ മുഖം പൂഴ്ത്തി.... എങ്ങി എങ്ങി കരഞ്ഞു കൊണ്ട് കുളുമുറിയുടെ അടുത്തു നിന്നും  അമ്മയുടെ യും, ആ ചേച്ചിയുടെയും കൂടെ അവൾ വേച്ചു വേച്ചു നടന്നു വന്നു അവളുടെ അമ്മയുടെ അടുത്ത് ഇരുത്തി...

ആ അമ്മ മകളെ കെട്ടിപ്പിടിച്ചു...
എന്തിനാടി മോളെ.....നീ അങ്ങനെ ഒക്കെ ചെയ്യാൻ പോയത്..... നീ പോയാൽഈ അമ്മക്ക് ആരാണ് ഉള്ളത്....

ഒന്ന് പറഞ്ഞിരുന്നെങ്കിൽ നമുക്ക് രണ്ട് പേർക്കും കൂടെ ചെയ്യാമായിരുന്നില്ലേ... ഞാൻ നിങ്ങളെ ഓർത്തല്ലേ.. ഇത് ചെയ്യാതിരുന്നത്....

അതും പറഞ്ഞു രണ്ടാളും കൂടെ വാവിട്ടു കരച്ചിലായി...

അത് അവിടെ

💬 Comments

View all comments