Chapter Title : അവൾ അനുപമ [രുദ്രാ]
കൂടി നിന്നവരുടെ എല്ലാവരുടെയും കണ്ണുകളിൽ ഈറൻ പടർത്തി..
അത്രയും ഹൃദയം തകർക്കുന്ന വാക്കുകൾ ആയിരുന്നു അവരിൽ നിന്നും വന്ന് കൊണ്ടിരുന്നത്...
കൂടി നിന്നവർക്ക് നോക്കി നിൽക്കാൻ അല്ലാതെ ഒന്നും പറയാനും കഴിഞ്ഞില്ല... ആർക്കും അവരെ എന്ത് പറഞ്ഞു സമാദനിപ്പിക്കണം എന്നും അറിയില്ലായിരുന്നു....
ആ സമയം അടുക്കള വാതിലിലൂടെ ഒരാൾ ആടി.. ആടി മുറ്റത്ത് വന്നുനിന്ന്...
കൂടി നിൽക്കുന്ന എല്ലാവരെയും നോക്കി... ചുകന്ന കണ്ണുകൾ നല്ല വണ്ണവും ആരോഗ്യവും ...... അയാളെ കണ്ടപ്പോൾ തന്നെ മനസിലായി എന്ത് ചെയ്യാനും മടിക്കാത്ത ആളാണ് എന്ന്...
എന്ത് പൂരം കാണാൻ വന്നതാടാ .... നായിക്കളെ....?
അയാൾ വായയിൽ വന്ന തെറി പറയാൻ തുടങ്ങി... പോയിനെടാ... ഏല്ലാം...
ഞങ്ങൾ ഇവിടെ പൂരം കാണാൻ വന്നതല്ല.. നിലവിളി കേട്ടിട്ട് ഓടി വന്നതാണ്... അവിടെ ഉള്ള ഒരാൾ പറഞ്ഞു...
അടുത്ത ആൾ... എന്തിനാണ് ഭാസ്കരേട്ടാ
നിങ്ങൾ ആ പാവം സ്ത്രീയെയും മോളെയും ഇങ്ങനെ ഉപദ്രവിക്കുന്നത്..
നിങ്ങൾ വഴക്ക് ഉണ്ടക്കാത്ത ഒരു ദിവസം ഇല്ലല്ലോ...?
അത് പറയാൻ നീ ആരാടാ...?
ഭാസ്കരൻ അയാളുടെ നേരെ ആടി ആടി വന്ന് അയാളുടെ കോളറിൽ പിടിക്കാൻ നോക്കിയതും അയാൾ പിന്നോട്ട് മാറി ... (എങ്ങാനും പിടുത്തം കിട്ടിയാൽ പിന്നെ വഴക്കാക്കണ്ടല്ലോ എന്ന് കരുതി ആകും മാറി കളഞ്ഞത് )
അവൻ എന്നെ ഉപദേശിക്കാൻ ഇറങ്ങിയിരിക്കുന്നു....
അവിടെ ഉണ്ടായിരുന്ന ഒരു സ്ത്രീ...
നിങ്ങളുടെ ഈ മുടിഞ്ഞ കുടി കാരണം അല്ല ആ കുട്ടി ഈ കിടന്ന് അനുഭവിക്കുന്നത്... അവരുടെ ശാപം വാങ്ങി വെക്കണ്ട നിങ്ങൾ... ആ പാവങ്ങളുടെ കണ്ണീരിനു അനുഭവിക്കാതെ പോകില്ല
💬 Comments
View all comments