Chapter Title : അവൾ അനുപമ [രുദ്രാ]
നാളെ വിവാഹം രജിസ്റ്റർ ചെയ്യും... അതിൽ മാറ്റം ഒന്നും ഇല്ല...
കിടന്നുറങ്ങാൻ നോക്ക്...
അവൾ എന്നെ ഒന്ന് നോക്കി
എന്തോ പറയാൻ വന്നതും... മുഖം ഗൗരവം ഉള്ളത് ആയതു കണ്ട് മിണ്ടാതെ ഇരുന്നു...
ഉം കിടക്കാൻ നോക്ക്... അവൾ പേടിയോടെ എന്നെ ഒന്ന് നോക്കി വേഗം ചുമരിനോട് ചേർന്ന് പുറം തിരിഞ്ഞു കിടന്നു....
ഞാനും എന്തൊക്കെയോ ആലോചിച്ചു മുകളിലേക്കും നോക്കി കിടന്നു....
എത്ര നേരം അങ്ങനെ കിടന്നു അറിയില്ല.. എങ്ങി എങ്ങി കരയുന്ന ശബ്ദം ആണ് ശ്രെദ്ധയിൽ പെട്ടത്...
ഞാൻ അവളെ ഒന്ന് നോക്കി...
Light off ആക്കിയിരുന്നില്ല... തണുക്കുന്നും ഉണ്ട്...
ഞാൻ എണീറ്റു ബ്ലാങ്കറ്റ് എടുത്തു അവളെ പുതപ്പിച്ചു...
അവൾ ഞെട്ടി തിരിഞ്ഞ് എന്നെ നോക്കി...
പിന്നെ....... പുതപ്പിച്ചതാണ്........ എന്ന് മനസിലായപ്പോൾ പുതപ്പുമായി ചുരുണ്ടു വീണ്ടും ചുമരിനോട് ചേർന്ന് കിടന്നു...
എനിക്ക് ചിരി വന്നു... ആ ചുമർ അവിടെ ഉണ്ടായത് നന്നായി... അല്ലങ്കിൽ...?പാവം... കുട്ടി... സഹതാപം തോന്നി ആ കുട്ടിയോട്... ഒരു പരിചയവും ഇല്ലാത്ത വീട്ടിൽ... ഒരു പരിചയവും ഇല്ലാത്ത ആളുടെ കൂടെ... ഓഹ്...
രാത്രി രണ്ടുമൂന്നു പ്രാവശ്യം ഞാൻ ഞെട്ടി എണീറ്റ്റു... അവൾ എന്തൊക്കെയോ ഉറക്കത്തിൽ പറയുന്നുണ്ട്... ചിലപ്പോൾ കരയുന്നുണ്ട്.. വിതുമ്പുന്നുണ്ട്... ഒന്നും വ്യക്തം അല്ല...
എനിക്കാണെങ്കിൽ ഉള്ളിൽ ഭയവും ഉണ്ട്... ഓരോ പ്രാവശ്യവും ഞെട്ടി എണീറ്റാൽ ഒരു മണിക്കൂർ ന് അടുത്ത് വരും എനിക്ക് ഉറക്കം കിട്ടാൻ.. സത്യം പറഞ്ഞാൽ.. ഞാൻ അവൾക്കു കാവൽ ഇരിക്കുക ആയിരുന്നു എന്ന് വേണം പറയാൻ...
പുലർച്ചെ എപ്പോളോ ഒന്ന് ഉറങ്ങി...
എന്തോ ശബ്ദം കേട്ടാണ് ഞാൻ
💬 Comments
View all comments