0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

തുല്യം ആണ്...

കുടിലിൽ നിന്നും, ഉടുതുണിക്ക് മറു തുണി ഇല്ലാത്ത...... ദാരിദ്രം പിടിച്ച വീട്ടിൽ നിന്നും എന്നെ ഇവിടേയ്ക്ക് കൊണ്ട് വന്നില്ലേ...?

നിങ്ങളുടെയും നിങ്ങളുടെ കുടുംബക്കാരുടെയും മുന്നിൽ ഞാൻ കാരണം ആ അച്ഛനും അമ്മയ്ക്കും നിങ്ങൾക്കും നാണക്കേട് ആയില്ലേ...?

നല്ല ഏതോ വീട്ടിലെ പഠിപ്പും ജോലിയും ഉള്ള കുട്ടിയെ കിട്ടേണ്ടത് ആയിരുന്നില്ല...?
എല്ലാം ഞാൻ കാരണം നഷ്ട്ടപ്പെട്ടില്ലേ...?

അതാണ് ഞാൻ പറഞ്ഞത് ഞാൻ ഒരു ശാപം പിടിച്ച ജന്മ്മം ആണ് എന്ന്...

എന്നെ നിങ്ങൾ നാളെ അവിടെ എന്റെ വീട്ടിൽ കൊണ്ടുപോയി ആക്കിക്കോളൂ..

ഞാൻ പൊയ്ക്കോളാം

ശെടാ... ഇവൾ ആലോചിച്ചു കൂട്ടുകയാണെല്ലോ...?

ഞാൻ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണെല്ലോ ഇവൾ ആലോചിച്ചു കൂട്ടുന്നത്...

ഇനി ഇതും ആലോചിച്ചു കൂട്ടി..  ആർക്കും....  ശല്യം ആകണ്ട... എന്ന് കരുതി രാത്രി ഇവിടെ നിന്നും ഇറങ്ങിപ്പോകുമോ...?

ഞാൻ വീണ്ടും ടെൻഷൻ ആയി...

എന്റെ ഭഗവാനെ..

ഇന്ന് രാത്രി ഉറക്കം ഒഴിച്ച് ഇവൾക്ക് കാവൽ ഇരിക്കേണ്ടി വരുമോ..?

ഞാൻ കുറച്ച് നേരം അവളുടെ മുഖത്തേക്ക് നോക്കി ഇരുന്നു.. തല താഴ്ത്തി തന്നെയാണ് ഇരിക്കുന്നത്

അതെ ഒന്ന് ഇങ്ങോട്ട് നോക്കുമോ..?
അവൾ തല ഉയർത്തിയില്ല...

ഞാൻ വീണ്ടും.....  പറഞ്ഞത് കേട്ടില്ലേ...?
എന്റെ സ്വരം മാറിയത് അവൾക്കു മനസിലായി...

അവൾ പേടിയോടെ... എന്നെ നോക്കി....

അതെ നിന്നെ അവിടെ കൊണ്ടാക്കാനോ... വഴിയിൽ ഉപേക്ഷിക്കാനോ അല്ല നിന്നെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നത്... എന്റെ കൂടെ എന്റെ ഭാര്യയായി ജീവിക്കാൻ ആണ് അത് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അങ്ങനെ തന്നെ...
പിന്നെ
നീ വെറുതെ ആലോചിച്ചു കാടു കയറേണ്ടാ...

💬 Comments

View all comments