0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

പോരെ...? ഞായർ പോയാൽ പോരെ...? നിന്റെ അച്ഛനിതെന്തിന്റെ കേടാ..? 11 മണിക്ക് തന്നെ ചെല്ലാൻ വാക്ക് കൊടുക്കണ്ട കാര്യം എന്താ....?  അവന്മാര് എന്നെ ചീത്ത വിളിക്കാൻ തുടങ്ങി...

ഇതിപ്പോ ഞാൻ ആണ് ശെരിക്കും പെട്ടത്.... അവമ്മാരുടെ ചീത്തയും കേട്ടു... എനിക്ക് ഇത് എന്തിന്റെ കേടായിരുന്നു...

ഹാ....ഇനി ഇപ്പൊ..... അമ്മ എങ്കിൽ അമ്മ അങ്ങനെ തന്നെ നടക്കട്ടെ....

ആ. .. അമ്മേ......ന്നാ.....അമ്മ റെഡി ആയിക്കോ....

ഞാനും ഡ്രസ്സ്‌ ചെയ്തു വരാം....ഞാൻ അമ്മയോട് പറഞ്ഞു... മുകളിലേക്കു ഡ്രസ്സ്‌ മാറാൻ പോയി....

മെറൂൺ കളർ ഫുൾ സ്ലീവ് ഷർട്ട്‌ ഉം ക്രീം കളർ പാൻഡും ഇൻ ചെയ്തു, ബ്ലാക്ക് ഷൂവും.. കൂളിംഗ് ഗ്ലാസും വെച്ച് കണ്ണാടിയുടെ മുന്നിൽ നിന്നും ഒന്ന് നോക്കി....  മീശയും താടിയും മുടിയും എല്ലാം ഒന്ന് ചീകി ഒതുക്കി... താഴേക്കു ചെന്നു...

അമ്മേ ഞാൻ റെഡി ആയിട്ടുണ്ട്...
അമ്മ...ദാ.. ഞാനും മാറ്റി കഴിയാറായി...ഇപ്പോൾ വരാം...

അമ്മയും സാരി ഒക്കെ ഞൊറിഞ്ഞിടുത്തു വൃത്തിയായി ഒരുങ്ങി കയ്യിൽ ചന്ദനക്കുറിയുമായി വന്നു...

എന്റെ നെറ്റിയിൽ ചെറിയൊരു കുറി തൊട്ടു തന്നു...
ഉം....  നല്ല ചുന്ദരക്കുട്ടൻ ആയിട്ടുണ്ടല്ലോ...... അമ്മയുടെ മോൻ....

ആ കുട്ടി ഇപ്പോൾ തന്നെ കൂടെ പോരും എന്നാ തോന്നുന്നത് അമ്മ കമ്മന്റ് പാസ്സാക്കി....

ഒന്ന് പോ....അമ്മേ കളിയാക്കാതെ....

അമ്മയും ഞാനും ഇറങ്ങാൻ നേരം...

ആ കാറിന്റെ ചാവി ഒന്ന് എടുക്കണേ അമ്മേ...മുറ്റത്തു നിന്നും ഞാൻ  വിളിച്ചു പറഞ്ഞു....

അയ്യോ കാർ അച്ഛൻ ത്രിശൂർ കൊണ്ട് പോയെല്ലോ...?

അപ്പോൾ നമ്മൾ എങ്ങനെ പോകും.?

കൂട്ടുകാരുടെ വണ്ടി പോയി എടുത്തു വരാൻ സമയവും ഇല്ല...

💬 Comments

View all comments