0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

ഇപ്പോൾ തന്നെ താമസിച്ചു... അച്ഛൻ ഏല്ലാം ഏറ്റിട്ട് വല്ലാത്ത പണി ആണ് തന്നത്...

അപ്പോഴേക്കും അമ്മ വീട് പൂട്ടി മുറ്റത്തു എത്തിയിരുന്നു...

അച്ഛന് ദൂരം പോകാൻ ഉള്ളത് കൊണ്ടല്ലേ  മോനു കാർ കൊണ്ട് പോയത്...

നീ കൂട്ടുകാരുടെ കാർ അറേഞ്ച് ചെയ്യും എന്ന് അച്ഛൻ കരുതി കാണും......
സാരമില്ല നമുക്ക് നിന്റെ ബുള്ളറ്റ് ഇൽ പോകാം...എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ചാവി എന്റെ നേരെ നീട്ടി...

ഞാൻ വണ്ടി എടുത്തു....

പോകേണ്ട സ്റ്റോപ്പ്‌ ചോദിച്ചു മനസിലാക്കി... അവിടെ നിന്നും 28 കിലോമീറ്റർ പോകണം... ഞാനും അമ്മയും രാകവേട്ടൻ കാത്ത് നിൽക്കുന്ന ബസ്റ്റോപ്പ് ലക്ഷ്യമാക്കി ബുള്ളറ്റിൽ യാത്ര തിരിച്ചു....

ചേട്ടാ....  ഈ  കിഴക്കേക്കര ബസ്റ്റോപ്പ് ഇതാണോ....?

അയ്യോ അത് ഇതല്ല... രണ്ട് സ്റ്റോപ്പ്‌ പുറകെ ആണ്..... എന്താ കാര്യം...?

അമ്മ വിശദീകരിക്കാൻ പോയപ്പോൾ ഞാൻ  ബ്ലോക്ക്‌ ഇട്ടു....

വേഗം അയാളോട്......
ഞാൻ ഗൾഫിൽ ഉള്ള കൂട്ടുകാരന്റെ വീട്ടിലേക്കാ.....  ശെരി ചേട്ടാ..  കാണാം.... താങ്ക്സ്...

വേഗം സംസാരം മുറിച്ചു......

വണ്ടി യൂ ടേൺ എടുത്തതും...

അമ്മ നീയെന്താ അയാളോട് കാര്യം പറയാഞ്ഞത്... പൂമംഗലം ജനാർദ്ദനൻ എന്ന ആളുടെ വീടിലേക്ക്‌ ആണ് ... വഴി ഒന്ന് പറഞ്ഞു തരുമോ എന്ന് ചോതിക്കായിരുന്നില്ലേ....?

ഞാൻ.....രണ്ട് സ്റ്റോപ്പ്‌ പിറകിൽ ആണെന്ന് എന്നല്ലേ അയാൾ  പറഞ്ഞത്... അവിടെപ്പോയി അന്വേഷിച്ചാൽ പോരെ...? എന്തിനാ...? ഏതിനാ...? എല്ലാം ഇനി അയാളോടും പറയേണ്ടിവരും.....

ചുമ്മാ എന്തിന്.......പെണ്ണ് കാണാൻ പോകുവാ എന്ന് നാട്ടുകാരെ മൊത്തം അറിയിക്കണ.....?

അമ്മേ..... ഇതാണ് സ്റ്റോപ്പ്‌.... ഇവിടെ ആരെയും കാണുന്നില്ലല്ലോ..... രാകവേട്ടനെയും.. കാണുന്നില്ലല്ലോ...?
പുള്ളി മുങ്ങി എന്നാ

💬 Comments

View all comments