Chapter Title : അവൾ അനുപമ [രുദ്രാ]
ട്ടൊ... പോട്ടെ... സാരല്ല്യ... കരയണ്ട ട്ടൊ... എന്ന് പറഞ്ഞു സമാദാനിപ്പിക്കുന്നുണ്ട്....
ചേച്ചി....ആ പൈപ്പിൽ നിന്നും ഒരു ബക്കറ്റ് വെള്ളം എടുത്തേ....
ഈ ശബ്ദം....
എവിടെയോ...? നല്ല പരിചയമുള്ള ശബ്ദം....
ഞാൻ ആ സ്ത്രീ യുടെ മുഖത്തേക്ക് അപ്പോൾ ആണ് നോക്കുന്നത്...
യ്യോ...... ഇത് എന്റെ അമ്മ അല്ലെ....?
അപ്പോഴേക്കും ആ ചേച്ചി ബക്കറ്റിൽ വെള്ളംഎടുത്തു അമ്മയുടെ അടുത്ത് എത്തിച്ചിരുന്നു..... ചേച്ചി.... ആ കുളിമുറിയിൽ നിന്നും കൈപ്പാട്ടയും സോപ്പും കൂടെ ഇങ്ങോട്ട് എടുത്തേ...
അമ്മ ആ കുട്ടിയുടെ തലയിലൂടെ അര ബാക്കറ്റ് വെള്ളം ഒഴിച്ച് സോപ്പ് ഇട്ട് തലമുടിയും മുഖവും നല്ലോണം കഴുകുന്നുണ്ട്... അതിന് ശേഷം..
ചേച്ചി.......ഒരു തോർത്ത് എടുത്തു തരുമോ...?
അമ്മ ആ കുട്ടിയുടെ പനങ്കുല പോലുള്ള മുടി തോർത്തി കൊടുക്കുന്നു.. അപ്പോളും ആ കുട്ടി അമ്മയുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചിരുന്ന്
വിതുമ്പി കരയുകയായിരുന്നു...
അപ്പോൾ അടുത്തുള്ള ചേച്ചി... മണ്ണെണ്ണ വാസാനക്കുന്നുണ്ട്... ഡ്രെസ്സിൽ മുഴുവൻ മണ്ണെണ്ണ ആണ്...
ആ..... എന്നാ ഡ്രസ്സ് അങ്ങ് മാറ്റാം..
ചേച്ചി... ആ കുട്ടിയുടെ ഒരു ഡ്രസ്സ് ഇങ്ങോട്ട് എടുത്തേ.... അമ്മ ആ കുട്ടിയേയും താങ്ങി പ്പിടിച്ചു ബാത്‌റൂമിലേക്ക് നടന്നു....
അപ്പോൾ ആണ്....എനിക്ക് ശെരിക്കും കത്തിയത്...... അവിടെ എന്താ നടന്നത്
എന്ന്...
ഒരു ആത്മഹത്യാ ശ്രെമം
ആണ് അവിടെ നടന്നത്... അതിന്റ ബാക്കി കാര്യങ്ങൾ ആണ് ഞാൻ കണ്ടത് എന്ന്.... എനിക്ക് മനസ്സിലായി....
ഹൊ..
ആകുട്ടിയുടെ ഒരു കാര്യം....
വല്ല്യ കഷ്ടം തന്നെ... എന്നും വഴക്കും.. തല്ലുമ്പിടിയും...
ഇതിപ്പോ രണ്ടാമത്തെ പ്രാവശ്യം ആണ്... എത്ര ന്ന് വെച്ചാ സഹിക്കുക... അടുത്ത് നിന്നും രണ്ട് സ്ത്രീ
💬 Comments
View all comments