0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

കൾ പറയുന്നത് ഞാൻ കേട്ടു.....

എന്താ ഇപ്പൊ ചെയ്യാ.... കുടിച്ച് ബോധം ഇല്ലാതെ കടത്തിണ്ണയിലും, റോഡിലും, പാടവരമ്പിലും കിടന്നാൽ..

പലപ്പോളും ഞാൻ കണ്ടിട്ടുണ്ട്  ആ അമ്മയും മകളും താങ്ങി കൊണ്ട് വരുന്നത്.... ബോധം ഇല്ലാതായാൽ ഇപ്പൊ എന്താ ചെയ്യ...
എന്റെ അടുത്തുള്ള രണ്ട് ചേട്ടന്മാർ പറയുന്നതും ഞാൻ കേട്ടു.... ആകെ ഒരു വല്ലാത്ത അവസ്ഥ...

അപ്പോൾ ആണ് എന്റെ അമ്മയുടെ  അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു... തോളിൽ മുഖം പൂഴ്ത്തി.... എങ്ങി എങ്ങി കരഞ്ഞു കൊണ്ട് കുളുമുറിയുടെ അടുത്തു നിന്നും  അമ്മയുടെ യും, ആ ചേച്ചിയുടെയും കൂടെ അവൾ വേച്ചു വേച്ചു നടന്നു വന്നു അവളുടെ അമ്മയുടെ അടുത്ത് ഇരുത്തി...

ആ അമ്മ മകളെ കെട്ടിപ്പിടിച്ചു...
എന്തിനാടി മോളെ.....നീ അങ്ങനെ ഒക്കെ ചെയ്യാൻ പോയത്..... നീ പോയാൽഈ അമ്മക്ക് ആരാണ് ഉള്ളത്....

ഒന്ന് പറഞ്ഞിരുന്നെങ്കിൽ നമുക്ക് രണ്ട് പേർക്കും കൂടെ ചെയ്യാമായിരുന്നില്ലേ... ഞാൻ നിങ്ങളെ ഓർത്തല്ലേ.. ഇത് ചെയ്യാതിരുന്നത്....

അതും പറഞ്ഞു രണ്ടാളും കൂടെ വാവിട്ടു കരച്ചിലായി...

അത് അവിടെ കൂടി നിന്നവരുടെ എല്ലാവരുടെയും കണ്ണുകളിൽ ഈറൻ പടർത്തി..

അത്രയും ഹൃദയം തകർക്കുന്ന വാക്കുകൾ ആയിരുന്നു അവരിൽ നിന്നും വന്ന് കൊണ്ടിരുന്നത്...

കൂടി നിന്നവർക്ക് നോക്കി നിൽക്കാൻ അല്ലാതെ ഒന്നും പറയാനും കഴിഞ്ഞില്ല... ആർക്കും അവരെ എന്ത് പറഞ്ഞു  സമാദനിപ്പിക്കണം എന്നും അറിയില്ലായിരുന്നു....

ആ സമയം അടുക്കള വാതിലിലൂടെ ഒരാൾ ആടി.. ആടി മുറ്റത്ത് വന്നുനിന്ന്...
കൂടി നിൽക്കുന്ന എല്ലാവരെയും നോക്കി...  ചുകന്ന കണ്ണുകൾ നല്ല വണ്ണവും ആരോഗ്യവും ...... അയാളെ കണ്ടപ്പോൾ തന്നെ മനസിലായി എന്ത് ചെയ്യാനും മടിക്കാത്ത

💬 Comments

View all comments