Chapter Title : അവൾ അനുപമ [രുദ്രാ]
കയ്യിൽ പിടിച്ചു വലിച്ചതും അയാളുടെ ബാലൻസ് പോയി.....
അയാളുടെ കൈ അയഞ്ഞു കഴുത്തിലെ പിടി വിട്ടു...
ആ കുട്ടി ചുമരിൽ നിന്നും ഉർന്നു താഴെ ഇരുന്ന് പോയി.. എന്നിട്ട് ശക്തിയായി ശ്വാസം വലിച്ചു ചുമച്ക്കുന്നുണ്ടായിരുന്നു....
പെൺകുട്ടിയുടെ കഴുത്തിൽ നിന്നും പിടി വിട്ട ഭാസ്കരനെ അമ്മ ചെക്കിടടക്ക് ഒരെണ്ണം അങ്ങ് പൊട്ടിച്ചു....
തനിക്കെന്താ പ്രാന്താണോ...? ആ കുട്ടി ചത്തു പോകുമായിരുന്നെല്ലോ.... താനൊക്കെ ഒരു അച്ഛനാണോ...?
അടി കിട്ടിയതും അയാൾ രണ്ടടി പുറകോട്ട് വേച്ചു പോയി....... വീഴാതെ ആടി നിന്നു... ചുറ്റുമുള്ളവരെ നോക്കി...
ഒരു പെണ്ണിന്റെ കയ്യിൽ നിന്നും ചെക്കിടടക്ക് ആണ് ഭാസ്കരന് അടി കിട്ടിയത്...
അവിടെ കൂടി നിന്നവരെല്ലാം ആകെ തരിച്ചു നിന്നു...
അമ്മ തിരിഞ്ഞ്....ആ കുട്ടിയുടെ നേരെ രണ്ടടി വെച്ച് കുനിഞ്ഞു ആ കുട്ടിയെ താങ്ങി.. എഴുനേൽപ്പിക്കാൻ തുടങ്ങി..
കൊല്ലട്ടെ....കൊന്നോട്ടെ... ചേച്ചി... അതോടെ തീരുമെല്ലോ.....
അങ്ങനെ എങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപ്പെടാമെല്ലോ....
ചുമച്ചു.....ചുമച്ചു ..... വേഗം വേഗം ശ്വാസം എടുത്തു ആ കുട്ടി കരഞ്ഞു കൊണ്ട് പറഞ്ഞു...
നീ എന്നെ അടിക്കാറായ് അല്ലെടി....
എന്ന് മുരണ്ടു.... അയാൾ അമ്മയുടെ അടുത്തേക്ക് നീങ്ങി...
അയാൾ അമ്മയെ എന്തെങ്കിലും ചെയ്യും എന്ന് ഉറപ്പുള്ള ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി....
ഞാൻ അവിടെ എത്തുന്നതിനു മുന്നേ...
തിരിഞ്ഞു നിന്നിരുന്ന അമ്മയുടെ കയ്യിൽ പിടിച്ചു വലിച്ചു.. അമ്മ കറങ്ങി അയാളുടെ മുന്നിൽ വന്ന് നിന്നു.... ആ പെൺകുട്ടി താഴെയും വീണു....
അയ്യോ.... ഒന്നും ചെയ്യല്ലേ.... ആ അമ്മയുടെയും മകളുടെയും നിലവിളി ഉയർന്നു....
അയാൾ കൈ ഉയർത്തി അമ്മയുടെ മുഖത്തടിക്കാൻ പോകുകയാണ് എന്ന്
💬 Comments
View all comments