0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

കൈ പിടിച്ച് എഴുനേൽപ്പിച്ചു.... അവൾ ദയനീയമായി എന്നെ നോക്കുന്നുണ്ട്...
ഞാൻ അവളെ നോക്കി....

ദാ ആ നിൽക്കുന്നത് എന്റെ അമ്മ ആണ്...
ഞാൻ നോക്കിയില്ല എങ്കിലും ആ അമ്മ നിന്നെ നല്ലപോലെ നോക്കും അത് എനിക്ക് ഉറപ്പാണ്....  ഞാൻ അവളെ അവിടെ നിർത്തി...

അവളുടെ അമ്മ യുടെ അടുത്തേക്ക് പോയി... ആ സാധു സ്ത്രീ മണ്ണിൽ ഇരിക്കുകയാണ്... ഞാൻ പറഞ്ഞത് മുഴുവൻ കേട്ടിട്ടും വിശ്വാസം വരാതെ എന്റെ മുഖത്തേക്ക് തന്നെനോക്കുന്നുണ്ട്

ഞാൻ അവരെ പിടിച്ച് എഴുനേൽപ്പിച്ചു...

ഞാൻ അവരോടായി പറഞ്ഞു... ഞാൻ നിങ്ങളുടെ മകളെ കൊണ്ട് പോകുകയാണ്.... എന്റെ ജീവിതത്തിലേക്ക്.... എനിക്ക് അവളുടെയും  അമ്മയുടെയും സമ്മതം മാത്രം മതി....

ആ അമ്മ ഭയത്തോടെ വീണു കിടക്കുന്ന അയാളെ നോക്കി....

ഞാൻ പേടിക്കേണ്ട.... അവരുടെ കൈ എന്റെ കൈക്കുള്ളിൽ ആക്കി അവരോടു സമ്മതം ചോദിച്ചു...

ആ അമ്മ എന്നെ നിറഞ്ഞ കണ്ണുകളോടെ നോക്കി... എന്റെ കൈ വിടുവിച്ചു...എന്നെ ഒന്ന് നോക്കി... കൈകൾ കൂപ്പി...

അത് സമ്മതം ആണ്....എന്നോണോ...? അവളെ ഈ നരകത്തിൽ നിന്നും എങ്ങനെ എങ്കിലും ഒന്ന് രക്ഷപ്പെടുത്തു....എന്നാണോ.....എന്ന് എനിക്ക് മനസ്സിലായില്ല...

ഞാൻ നടന്ന് അവളുടെ അടുത്തെത്തി.. അവളുടെ കയ്യിൽ പിടിച്ചു.. അവൾ നിറഞ്ഞ കണ്ണുകളോടെ അമ്മയെ ഒന്ന് നോക്കി.. അനിയനും അമ്മയുടെ അടുത്തുണ്ട്...

ഞാൻ എന്റെ അമ്മയുടെ അടുത്തേക്ക് അവളെയും കൂട്ടി നടന്നു...

അമ്മ ആകെ കിളി പോയി നിൽക്കുകയാണ്...

ഞാൻ ചുറ്റും കൂടി നിൽക്കുന്നവർക്ക് നേരെ തിരിഞ്ഞു....

ഇത് നിങ്ങളുടെ നാടാണ്...

ഞാൻ ഈ കുട്ടിയെ കൊണ്ട് പോകുകയാണ്... എന്റെ ജീവിതത്തിലേക്ക്... ആരും എതിര് നിൽക്കരുത്...

💬 Comments

View all comments