0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

ഇട്ടിട്ടുണ്ട്...

അമ്മ എന്താ പ്രശ്നം...

കാര്യം മുഴുവൻ കേട്ട്  ഇനി എന്താ ചെയ്യുക ...അമ്മയും സംസാരിച്ചു നോക്കി...

നിയമം ആണ്......ചേച്ചി...... അത് കൊണ്ടാണ്...

വീട്ടിലേക്ക് പോയാലോ...? കൂട്ടുകാരൻ... ചോദിച്ചു...

ടാ... നീ അവരോടു... ആ തുളസി മാല പൂചിച്ചത് കൊണ്ട് വന്നു തരാൻ പറ...
ഏതായാലും വന്നതല്ലേ...

ഭഗവാന്റെ മുന്നിൽ എന്ത് നിയമം...

ഇന്ന് അമ്മ ഫുൾ മാസ്സ്  ആണെല്ലോ...

അമ്മ എന്റെയും അവളുടെയും കൈ പിടിച്ച്  അമ്പലത്തിന് മുന്നിൽ കൊണ്ട് നിർത്തി...  അപ്പോഴേക്കും  മാല പൂചിച്ചതും സിന്ദൂരവും തട്ടിൽ എത്തിയിരുന്നു...

അവിടെനിന്നു ഭഗവാനെ മനസ്സുരുകി പ്രാർത്ഥിച്ചു... ചന്ദനം അവളുടെ നെറ്റിയിൽ ചാർത്തി...തുളസി മാല അവളുടെ കഴുത്തിൽ ചാർത്തി... സിന്ദൂരം അവളുടെ സീമന്തരേഖയിലും ചാർത്തി... പെട്ടന്ന് ആണ് ഓർമ വന്നത്.. എന്റെ കഴുത്തിൽ കിടന്നിരുന്ന ചെയിൻ ഊരി ഭാഗവാനോട് പ്രാർത്ഥിച്ചു അവളുടെ കഴുത്തിൽ അണിഞ്ഞു...അമ്മ രണ്ടുപേരുടെയും കൈ പിടിച്ച്....പ്രാർത്ഥിച്ചു ഇറങ്ങാൻ പറഞ്ഞു...

ഞങ്ങൾ കൌണ്ടർ ന് മുന്നിലൂടെ നടന്ന് വരുബോൾ...

അല്ലാ.......?
അത് മംഗലം വീട്ടിലെ രവിയുടെ ഭാര്യ അല്ലെ...?

ഏത്.....  കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന..?

ആ അതെ.  അത് അവരുടെ മകനും കൂട്ടുകാരും ആണെല്ലോ...? ഞാൻ കാണാറുള്ളതല്ലേ...

അവന്റെ കല്യാണം ആണോ...?

ഏതാണ് ആ പെൺകൊച്ച്..? എവിടെ ഉള്ളതാ....?

രവി ഇല്ലല്ലോ കൂടെ...?

നല്ല ഗഭീരം ആയി നടക്കേണ്ട കല്യാണം ആണെല്ലോ...

എന്താ ഇപ്പോൾ ഇങ്ങനെ....?

നൂറു ചോദ്യങ്ങൾ അവർ തമ്മിൽ ചോദിക്കുന്നുണ്ട്...

ഒരു കാര്യം എനിക്ക് വ്യക്തമായി എന്റെ കല്യാണം ഇപ്പോൾ കാട്ടുതീ പോലെ നാട്ടിൽ അറിയും.

അങ്ങോട്ട് ശ്രദ്ധിക്കാതെ ഞങ്ങൾ വേഗം വണ്ടിക്കരികിൽ

💬 Comments

View all comments