Chapter Title : അവൾ അനുപമ [രുദ്രാ]
ഒക്കെ പിന്നേ പറയാം... വേഗം ബാക്കി കാര്യങ്ങൾ ഒക്കെ നോക്ക്..
ഞങ്ങൾ ഇപ്പോൾ വരാം എന്ന് പറഞ്ഞ് അമ്മ അവളെയും കൊണ്ട് പോയി...
അമ്മ പറഞ്ഞത് കേട്ടതും അവർക്ക് എല്ലാത്തിനും ഉള്ള ഉത്തരം കിട്ടി...
എത്ര ഭംഗിയായിട്ടാണ് അമ്മ കാര്യങ്ങൾ ഡീൽ ചെയ്തത്...
കൂട്ടുകാർ എല്ലാം കൂടെ എന്നെ കലിപ്പിൽ ഒന്ന് നോക്കി...
എന്നാലും ഞങ്ങളോട് ഒരു വാക്ക് പോലും പറഞ്ഞില്ലല്ലോ... പരിഭവം ഉണ്ടായിരുന്നു അവരുടെ മുഖത്ത്...
നീ വാ... എന്ന് പറഞ്ഞ് അവർ എന്നെയും കൂട്ടി കൗണ്ടറിലേക്ക് നടന്നു...
ടാ നീ ആ ഓട്ടോക്കാരനെ വിട്ടേക്ക്...
ഒരാൾ അതിന് പോയി...
ബാക്കി ഉള്ളവർ കൌണ്ടറിൽ നിൽന്നു..
ടാ മാലയും ബൊക്കയും.. താലിയും ഒന്നും വാങ്ങാൻ പറ്റിയില്ല...
ഇവിടെ മാല കെട്ടുന്ന ചേച്ചിയെ കൊണ്ട് രണ്ട് തുളസി മാല കെട്ടിച്ചിട്ടുണ്ട്...
അത് പോരെ..?
ഹാ.. അത് മതി...
രണ്ട് പേരുടെയും id തരൂ.... കൗണ്ടറിൽ നിന്ന ആള് ഞങ്ങളോട് ചോദിച്ചു..
ചേട്ടാ id എന്റേത് ഉണ്ട്.. ആകുട്ടിയുടെ ഇല്ല... ഞാനും കൂട്ടുകാരും അവരെ സാഹചര്യം മനസ്സിലാക്കാൻ ശ്രെമിച്ചു..
അതൊന്നും പറഞ്ഞാൽ പറ്റില്ല...
Id ഇല്ലാതെ രജിസ്റ്ററിൽ ഒപ്പിടാൻ പറ്റില്ല... കോപ്പി യും വേണം... രണ്ട് സാക്ഷികളുടെയും id കോപ്പി വേണം...
Id വൈകിട്ട് എത്തിക്കാം... ചേട്ടാ...പ്ലീസ്... അങ്ങനത്തെ സാഹചര്യം ആയതു കൊണ്ടല്ലേ...എല്ലാരും പറഞ്ഞ് നോക്കി...
ഇനി ഇപ്പോൾ എന്ത് ചെയ്യും...?
അപ്പോഴേക്കും അമ്മയും ആ കുട്ടിയും ഞങ്ങളുടെ അടുത്ത് എത്തിയിരുന്നു...
അമ്മ അവളുടെ മുടി ഒക്കെ ചീകി ഒതുക്കി പിരിച്ചിട്ടിരുന്നു.. ചെറുതായി കണ്ണെഴുതി.. പൊട്ടു കുത്തി.. പൗഡർ
💬 Comments
View all comments